Tuesday, September 11, 2012

മഴമേഘങ്ങള്‍

കരിമഷി കണ്ണില്‍ മനസ്സ് മൂടി
വച്ച പെണ്ണ് അതായിരുന്നു
നീ മാത്രമറിയുന്ന ഞാന്‍!
പ്രണയം പറയാതെ നാം
പ്രണയിച്ചപ്പോഴും,പരസ്പരം
അപരിചിതരായി അറിഞ്ഞപ്പോഴും
സാക്ഷിയായത് മഴമേഘങ്ങള്‍!
സ്നേഹം പറയാന്‍ വയ്യാതെ
തൊണ്ട വരണ്ടു ചുമച്ച് തുപ്പുന്ന
മുത്തശ്ശിയെ പോലെന്ന് നീ നിര്‍വചിച്ച
മഴമേഘങ്ങളായി നമ്മള്‍ ഇരുവരും...
മനസ്സില്‍ മൂടി കിടന്ന ഇരുളിനെ 
വില്ലൊടിഞ്ഞ കുടശീലയുടെ
ഛായമാക്കി മാറ്റിയപ്പോള്‍ ഞാന-
റിയാതെ ആ നിഴലില്‍ നീ
മറഞ്ഞു പോയതെന്തെ?
നിന്റെ മൌനവും അസാന്നിദ്ധ്യവും
ഇന്ന് മഴമേഘങ്ങളായ് എനിക്കു
ചുറ്റും നില്ക്കുന്നു,ഒരുനാള്‍
ഞാനുമൊരു മഴമേഘമാവും
നിന്നെ മാത്രം തേടി കാറ്റിനൊപ്പം
അലയുന്ന മഴമേഘം!
കണ്ടു മുട്ടിയാല്‍ എന്‍ കരിമഷി
കണ്ണുകളൊന്നു നിറയും....
പെയ്യാന്‍ വെമ്പുന്ന കാര്‍മേഘ-
മായിരുന്നുവല്ലോ ഞാന്‍.........!
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgckmxTPcnzapH_iTjI7Kz_5TAvrmdu71JlX-z-_wnWr7e2AXEJaMVBpfd2OnqvUHaudWPopozxiEAcUdk4m4okxpfoqHPQK3V_1bUeMkg_gl1E7i8GY1OcWvZrsaFcIyWOHdHKTeqnuM3E/s400-r/rain_cloud.jpg

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....