Wednesday, April 25, 2012

നാളെയാണത്.........! :(

ഉറക്കം പൂര്‍ണമായും എന്നെ വിട്ടു പോയിരുന്നില്ല.അമ്മ ഓടി വന്നപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചില്ല ഇങ്ങനൊരു വാര്‍ത്ത പറയാനാണെന്നു............അപ്രതീക്ഷിതമായി അത് കേട്ടപ്പോള്‍ നടുങ്ങി പോയി.....എന്നായാലും വേണ്ടത് തന്നെ പക്ഷേ ഇത്ര പെട്ടന്ന്.......മൂന്നു വര്‍ഷത്തെ ഹൈ സ്കൂള്‍ പഠനം അവസാനിച്ചു.....ഇതായിരുന്നു ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്താ:
"നാളെ എസ്‌എസ്‌എല്‍‌സി റിസല്‍റ്റ്......."

അതേ നാളെയാണത്! :) :(









Sunday, April 22, 2012

ആദ്യത്തെ പ്രേമലേഖനം

പ്രേമ ലേഖനം ന്നു കേക്കുമ്പോ എല്ലാര്‍ക്കും ഒരു പരിഹാസമാ.ഇ-യുഗത്തില്‍ 21-ആം നൂറ്റാണ്ടില്‍ പ്രേമ ലേഖനമോ? മൊബൈല്‍ എടുത്തു ഒരു എസ്‌എം‌എസ് അയക്കണം അല്ലേല്‍ ഒരു മെയില്‍.....അല്ല പിന്നെ!ഇനി പറയാന്‍ പോണത് ഈ സാധനങ്ങളൊന്നും അത്ര പ്രചാരത്തില്ലാത്ത സമയത്തെ കഥയാണ്.[ഉണ്ടോ എന്നു എനിക്കു ശരിക്ക് ഓര്‍മയില്ല.ന്തായാലും ഞങ്ങളുടെല്ലൊന്നും ഉണ്ടായിരുന്നില്ല]


ഞാന്‍ അഞ്ചാം ക്ലാസ്സില്‍ എത്തി.ഞങ്ങള്ക്ക് എല്ലാ വെള്ളിയാഴ്ചയും കളര്‍ ഡ്രസ് ആണ്.വ്യാഴാഴ്ച വൈകുന്നേരം പി ടി ഉണ്ടാവും അപ്പോ ഗേള്‍സ് എല്ലാരും കൂടി ചൂട് പിടിച്ച ചര്‍ച്ചയില്‍ ആവും നാളെ ഏത് ഡ്രസ് ഇടും എന്നു.പറഞ്ഞുറപ്പിച്ച പോലെ തന്നെ എല്ലാരും വരും.അങ്ങനെ ഒരു വെള്ളിയാഴ്ച!ഇന്‍റര്‍വെല്‍ സമയം.നമ്മുടെ gang members എല്ലാം എവിടൊക്കെയോ പോയി.ക്ലാസ്സില്‍ പെണ്‍കുട്ടിയായി ഞാന്‍ മാത്രം!അപ്പോളതാ വരുന്നു നമ്മുടെ കഥാനായകന്‍!എന്റെ റാങ്ക് ഒരുപ്രാവശ്യം അടിച്ചു മാറ്റിയ അവനോടു പുറമെ കാണിച്ചില്ലെങ്കിലും എനിക്കു നല്ല ദേഷ്യമുണ്ടായിരുന്നു[അന്ന് പഠിച്ചിരുന്നത് റാങ്ക് നു വേണ്ടിയായിരുന്നു]

 "ഇതൊന്നു വാങ്ങിക്കൊ?"
അവന്‍ വിറയുന്ന സ്വരത്തില്‍ എന്നോടു ചോദിച്ചു.
"എന്താത്?"
"ഒന്നു വാങ്ങിക്കടൊ വേഗം"
ഞാന്‍ അത് വാങ്ങി തുറന്നു നോക്കി.നല്ല വൃതി കേട്ട hand writing [എന്റെ അത്ര നന്നായിട്ട് പറയുന്നതല്ല]ന്നാലും കഷ്ടപ്പെട്ട് ഞാന്‍ അത് വായിച്ചു
"എനക്ക് നിന്നെ ഇക്ഷ്ട്ടമാണ്.നന്‍റെ അബിപ്രായം പറയണം."

എനിക്കു ബുദ്ധി ഇത്തിരി കുറവായിരുന്നത് കൊണ്ട് ആകെ പേടിയായി.ഇനി ക്ലാസ്സിലെ വലോരും കണ്ടാ പിന്നെ ഇതും പറഞ്ഞു എന്നെ കളിയാക്കിലെ?അല്ലെങ്കിലേ ഇരട്ട പേരുകള്‍ കൊണ്ട് ഞാന്‍ പൊറുതി മുട്ടിയിരിക്കുന്ന സമയം.ഒരുപക്ഷേ ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ ഇരട്ട പേരുള്ളത് എനിക്കാവും.പിന്നെ തീരുമാനിച്ചു ടീച്ചര്‍ടെ അടുത്തു കൊടുക്കാം.ടീച്ചര്‍നെ ഒറ്റയ്ക്ക് അടുത്തേക്ക് വിളിച്ചു.സാധനം കൊടുത്തു.വായിച്ചതിന് ശേഷം ടീച്ചര്‍ പ്രതിയെ പിടികൂടി.എന്നിട്ടോരു ഡയലോഗ് ആയിരുന്നു:
"മോനേ അക്ഷരത്തെറ്റ് കുറച്ചിട്ടു എഴുതാന്‍ പഠിക്കടാ"
അതിനു ശേഷം പിന്നെ അവന്‍ വന്നിട്ടില്ല.
എന്നെ പേടിച്ചിട്ടാണുന്നു തോന്നുന്നു അതിനടുത്ത വര്‍ഷം അവന്‍ വേറെ സ്കൂള്‍ഇല്‍ പോയി.ആ കത്തിന്റെ ഒരു വിവാരോം ഇല്ല.

Thursday, April 19, 2012

ബലി മൃഗങ്ങളോ?

പതിവിലാതെ അവന്‍ അടുത്തു വന്നിരുന്നപ്പോള്‍ ആശ്ചര്യമാണ് തോന്നിയത്.ഓഫീസില്‍ നിന്നു വന്നാല്‍ പിന്നെ laptopഇന്റെ മുന്നില്‍ ഇരിക്കുന്ന അവള്‍ക്കും അവനും ഇതെന്തു പറ്റി?ഇന്നലെ എന്നെ ഡോക്ടര്‍ ഉടെ അടുത്തു കൊണ്ടുപോയി വന്നപ്പോള്‍ മുതല്‍ ഉണ്ട് ഈ മാറ്റം.അമ്മ അച്ഛന്‍ ഇങ്ങനെ രണ്ടു ജീവാത്മാക്കള്‍ വീട്ടിലുണ്ടെന്ന് പോലും അവര്‍ ഓര്‍ത്തിരുന്നില്ല.പണചിലവിലാതെ അവരുടെ കാര്യങ്ങള്‍ എല്ലാം ചെയ്തു കൊടുക്കുന്ന വേലക്കാര്‍ അത് മാത്രമായിരുന്നു ഇന്നലെ വരെ ഞങ്ങള്‍!


                                   കുറച്ചു ദിവസമായി ചുമ തുടങ്ങിയിട്ടു......മകന്റെയും മരുമകളുടെയും കൂട്ടുകാരോ മേലുദ്യോഗസ്ഥരോ വന്നാല്‍ വയസായ എന്റെ ഒച്ച പുറത്തു കേട്ടാല്‍ നാണകേടലെ?അത് കൊണ്ടാവാം എന്നെ അവര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചത്!


                                   ഒരു ചാരിറ്റി ട്രൂസ്റ്റിന് വേണ്ടി ഞങ്ങളുടെ കയ്യില്‍ നിന്നു അവന്‍ അമ്പത്തിനായിരം രൂപ അവന്‍ വാങ്ങി.പിറ്റേന്ന് ഒരിടം വരെ പോകാനുണ്ടെന്ന് പറഞ്ഞ് ഞങ്ങളെ അവന്‍ കാറില്‍ കയറ്റി.കാര്‍ "സ്നേഹസദനം"എന്നു പേരെഴുതിയ ഒരു കെട്ടിടത്തിന് മുന്നില്‍ ചെന്നു നിന്നു."ഇനി മുതല്‍ നിങ്ങള്‍ രണ്ടാളും ഇവിടെ കഴിഞ്ഞാല്‍ മതി.വീടും തേടി പിടിച്ചു വന്നെക്കരുത് ഞങ്ങളെ ഉപദ്രവിക്കാന്‍.ആ പിന്നെ ഞാന്‍ നിങ്ങടെന്ന് വാങ്ങീച്ച പൈസ ഇവിടെ കൊടുത്തിട്ടുണ്ട്.ആവശ്യം വരുമ്പോ അവരത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്തോളും." 


                                ഈ സ്നേഹസദനത്തില്‍ ഞങ്ങളെ പോലെ ക്ഷണിക്കപ്പെടാത്ത അദിതികളായി വന്ന ധാരാളം പേരുണ്ടായിരുന്നു.പഴകുമ്പോള്‍ ഉപേക്ഷിക്കുന്ന പത്രം പോലെ തന്നെയാണല്ലോ ഇപ്പോ വൃദ്ധരും.വാര്‍ദ്ധക്യത്തെ ഒരു ശാപമായിട്ടാണ് ഇവിടെ എല്ലാരും കണക്കാക്കുന്നത്.സ്വന്തം വിധിയെ പഴിക്കുമ്പോഴും മക്കളെ പഴിക്കാതെയിരിക്കാന്‍ ഇവര്‍ ശ്രദ്ധിക്കുന്നു.ഞങ്ങളും ഇവരില്‍ ഒരാളായി മാറുകയായിരുന്നു.

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhwufwKyanLR6j4W5NQOCGxK_sQI0x8ZWiG0QRDrJOFt6ydR3Ea-_VE8-wWk493J84IxRXpP00eLloE5LchwMzbXnPyzSBfRYNyC8nQqd6ubUlXimd74bO1Ek94mtio82WFa126y6EgITo/s1600/old_poor_women_.jpg                          
                                എനിക്കു ഇടയ്ക്ക് പിന്നേം വയ്യാതായി.അന്ന് ആശുപത്രിയില്‍ വച്ച് മനസിലായി മക്കള്‍ ഉപേക്ഷിക്കാനുള്ള കാരണം.അതേ ഞാന്‍ ഒരു കാന്‍സര്‍ രോഗിയായി മാറി കഴിഞ്ഞിരുന്നു.എന്റെ മകന്‍ ഒരിക്കല്‍ മദ്യപിച്ച് വന്നപ്പോള്‍ ഞാന്‍ അവനോടു പറഞ്ഞിരുന്നു അത് കാന്‍സര്‍ വരുത്തി വെക്കും എന്നു.അമ്മയ്ക്ക് അതേ രോഗം ആണെന്നറിഞ്ഞപ്പോള്‍ അവന്‍ ഉള്ളില്‍ ചിരിച്ചു കാണുമോ?അറിയില്ല,അവനെ മനസിലാക്കാന്‍ കഴിയാത്ത മാതാപിതാക്കള്‍ എന്ന അംഗീകാരം നേരത്തെ ലഭിച്ചതാണല്ലോ.......!അത് കൊണ്ട് വലിയ വിഷമം ഒന്നും തോന്നിയില്ല.അതിനുള്ള അര്‍ഹതയും സ്വാതന്ത്ര്യവും പണ്ടേ നഷ്ടപ്പെട്ടതാണല്ലോ.......

                               മകന്‍ ഞങ്ങള്‍ക്കായി നിക്ഷേപിച്ച പണം കഴിഞ്ഞു.ആര്‍ക്കും വേണ്ടാത്തത് കാരണം മരണം മുന്നില്‍ കണ്ടപ്പോഴും നിരാശ തോന്നിയില്ല.എന്നെ കൊണ്ടു പോവാന്‍ വരുന്ന കാലനെ സ്വപ്നം കണ്ടു കൊണ്ടാണ് ഞാന്‍ ഉറങ്ങിയത്.ഭയം തോന്നിയിരുന്നില്ല.ആകെ വിഷമം തോന്നിയത് ഒരു കാര്യത്തില്‍ മാത്രമായിരുന്നു.നല്ല ജോലിയും ഭേദപ്പെട്ട പെന്‍ഷനും ഉണ്ടായിട്ടും ഇവിടെ അനാഥരെ പോലെ കഴിയേണ്ടി വന്ന അദ്ദേഹത്തെ കുറിച്ചോര്‍ക്കുമ്പോള്‍ മാത്രം മനസ്സ് വിങ്ങി പൊട്ടുവാന്‍ തുടങ്ങും.




                           വിധി വീണ്ടും എന്നെ തോല്പിച്ചു.എന്നെ തനിച്ചാക്കി ആര്‍ക്കും ഒരു ശല്യവും ഉണ്ടാകാതെ അദ്ദേഹം പോയി...ഒരു രാത്രിയില്‍.......മകനെ വിവരം അറിയിച്ചപ്പോള്‍ പറഞ്ഞു ചാവുന്നവര്‍ ചാവട്ടെ എന്റെ ബിസിനെസ്സിന് ഗുണമില്ലാത്തവരൊക്കെ എന്തിനാ ഭൂമിക്കു ഭാരമായി ജീവിക്കുന്നെ എന്നു.സന്തോഷമായി!വ്യര്‍ഥമായ ഈ ജീവന്‍ എന്നു പോലിയും എന്നു ചിന്തയുമായി ഞാന്‍ ഇവിടെ ഉണ്ട് ഇന്നും...............                  
                                  

Sunday, April 15, 2012

പാവം ജീവിചോട്ടെ!

മലയാളിക്കു സുപ്രീം കോടതിയുടെ നല്ല ഒന്നാന്തരം വിമര്‍ശനമാണ് വിഷു കൈനീട്ടമായി കിട്ടിയത്.നീയമം ലംഘിക്കുവാന്‍ മലയാളിക്ക് tendency കൂടുതലാണത്രെ!എന്തെങ്കിലും പറഞ്ഞാല്‍ ചുമ്മാ അത് കേറി അനുസരിക്കാന്‍ പറ്റുമോ?അതിനെ കുറിച്ച് മനസിലാകിയല്ലേ അനുസരിക്കാന്‍ പറ്റൂ?അത് കൊണ്ടാണ് ഞങ്ങള്‍ എപ്പോളും why? എന്നു ചോദിക്കുന്നത്.പിന്നെ എന്തിനേയും ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഞങ്ങള്‍ കേരളീയര്‍ തന്നെയാണ് ഏറ്റവും അധികം നീയമം അനുസരിക്കുന്നതും എന്നു തോന്നുന്നു.ആര് വിമര്‍ശിച്ചാലും വേണ്ടില്ല വേഗം സാധനം കിട്ടിയാല്‍ പോവായിരുന്നു എന്ന മട്ടിലുള്ള നിലപാണ് കണ്ടനകം ബിവറേജിനു മുന്നില്‍.പിന്നെ മലയാളിയുടെ ഒരു ഇഷ്ട വിനോദം ആളെ പറ്റിക്കുക എന്നതാണല്ലോ!ഇത്രേം വായിച്ചു ബോര്‍ അടിച്ച സ്ഥിതിക്ക് ഇനി സംഭവം പറയാം.വിഷു തലേന്ന് ഉണ്ടായ ഒരു തമാശ!


ട്രിണിം ട്രിണിം
 "ഹലോ "
"എടീ നീ ടി‌വി കാണാണോ?"
"ആ ഞാന്‍ ബ്യുട്ടീഫുള്‍ ഇട്ടിരിക്കാ.....എന്തേ?"
"ന്യൂസ് ഒന്നു വച്ച് നോക്കിയേ..."
"പുതിയ ഡി‌എ ഒന്നും പ്രഖ്യാപിച്ചിട്ടില്ല....ഞാന്‍ ഇപ്പോ മാറ്റിയിട്ടേ ഉള്ളൂ"
"അതല്ലെടി....നീ ഒന്ന്‍ വച്ച് നോക്ക്"
"ന്താ കാര്യം ന്നു പറ"
"ജഗതിക്കു എങ്ങന്നുണ്ട് എന്നു നോക്കിയേ...."
"അതൊന്നും കാണികിണില്ല്യ....ആര്യാടന്‍ രാജിക്കൊരുങ്ങി ആന്‍റണി തടഞ്ഞു ഇതേ ഉള്ളൂ ഇപ്പോ"
"എടീ ജഗതി മരിച്ചുത്രേ......"
"എന്റെ ഈശ്വരാ ഞാന്‍ അഞ്ചു മിനിട് മുമ്പുകൂടി ന്യൂസ് കണ്ടതാണല്ലോ"
"നീ വച്ച് നോക്കിയിട്ട് വിളിക്ക്"
"ആ"
*******************
"ആരാ മാളൂ വിളിച്ചത്?"
"അമ്മമ്മടെ മോളാ"
"എന്തേ ഓഫീസില്‍ പണി ഇല്ലെങ്കി ഇങ്ങട്ട് വരാന്‍ പറയ്"
"അതല്ല അമ്മമ്മേ ജഗതി മരിച്ചുത്രേ"
"ഇപ്പഴല്ലെ നീ ന്യൂസ് മാറ്റി അപ്പോ ഇമ്മാളൊന്നും കണ്ടില്ലല്ലോ"
"ന്തായാലും ഒന്നൂടെ ന്യൂസ് വച്ച് നോക്കാം"
"വല്ലൊരും പറ്റിച്ചതാവും"
"എടീ ആ സിനിമ മാറ്റണ്ടേ?"
"ഓ ഞാന്‍ വച്ച് തരം ന്റെ അമ്മമ്മേ"
അപ്പോഴത്തെ breaking ന്യൂസ്:
ഷാരൂക് നേ അമേരിക്കയില്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു വച്ചു.

***********************
"ആ ഞാനാ"
"ന്തായി?"
"ജഗതിക്കു ഒരു കുഴപ്പോം ഇല്ല.ഇതെവിടുന്നു കിട്ടിയതാ?"
"അതിവിടുത്തെ ബാജീവ് സര്‍നു മെസേജ് വന്നതാ"

http://mobilenews.omio.com/wp-content/text-message.jpg

"മെസേജ് ഇന്റെ date നോക്കാന്‍ പറഞ്ഞോക്കു ഏപ്രില് 1നു ആവും"
"ആ ന്ന ശെരി ഞാന്‍ വൈനേരം നേര്‍ത്തേ വരാം"
"ആ ആ"
**************
ട്രിണിം ട്രിണിം
"എന്തേ?"
"നീ പറഞ്ഞത് ശെരിയാ"
"എന്തു?"
"ഏപ്രില് 1 നു വന്ന മെസേജ് ആ ഇന്നാ നോക്കുന്നത്"
"ന്നാലും എല്ലാരും കൂടി ആ പാവം മനുഷ്യനെ കോന്നിലേ?"
"ഹി ഹി ഹി"
"ന്നാലും ന്റെ അമ്മേ ഇത്രേം മണ്ടതി ആയി പോയല്ലോ..."
"പോടീ പോടീ"
*******************************

ഇതാണ് മലയാളി.ആളെ വടിയാക്കാന്‍ കിട്ടുന്ന അവസരം ഒന്നും പാഴാകില്ല! എന്തായാലും ഒരു അപകടത്തെ തുടര്‍ന്നു ചികില്‍സയില്‍ കഴിയുന്ന മനുഷ്യനെ കൊല്ലേണ്ടിയിരുന്നില്ല.എന്തിനേയും പ്രശംസിക്കാന്‍ ഒന്നു മടിയുള്ള നമ്മളില്‍ 80%പേരും ഒരുപോലെ അംഗീകരിച്ച  ആ പ്രതിഭയുടെ ആയുസിനായി പ്രാര്‍ഥിക്കാം!

Sunday, April 1, 2012

ഒന്നു പറയട്ടെ....?

"ഹലോ"
"ഹായ്"
"ടി നീ എവിടെ പോയി കിടക്കാ?സ്കൂള്‍ ഉണ്ടായിരുന്നപ്പോ പോലും എന്നും online ഇല്‍ വന്നിരുന്ന ആള്‍ക്ക് vacation ആയപ്പോ എന്നാ ഒരു തിരക്കാ?നിന്നാകെന്നതാ അവിടെ പണി?"
"ഹി ഹി ഹി ഞാന്‍ ഇവിടെ എല്ലാടത്തും കറങ്ങി നടക്കാ....നീയോ?"
"അവള്‍ടെ ഒരു കറക്കം.ഞാന്‍ full time ഓണ്‍ലൈന്‍ ഉണ്ടാവും അല്ലെങ്ങില്‍ ടി‌വി ടെ മുന്നില്‍"

സ്കൂള്‍ പൂട്ടിയിട്ടു 3 ദിവസമായിട്ടേ ഉള്ളൂ.എന്നെ വിളിച്ച എല്ലാ friends ഉം ഏതാണ്ട് ഇത് പോലത്തെ reply ആണ് തന്നത്.എല്ലാരും നെറ്റിന്റെമ് ടി‌വിടേം മുന്നില്‍.കാലത്ത് ജോലിക്കു പോകുന്ന അച്ഛന്‍ അമ്മമാര്‍.ഒരുപാട് ദൂരെയുള്ള അമ്മമ്മ മുത്തശ്ശന്‍ അച്ഛമ്മ........ആരുമില്ലാത്തപ്പോള്‍ കൂട്ട് computer
ഉം  ടി‌വിയും തന്നെ.പക്ഷേ നമ്മുക്ക് തന്നെ ഇതില്‍ നിന്നൊന്ന് മാറി ചിന്തിചൂടേ?

                          മരം കേറിയും,മാങ്ങ പറിച്ചും,അണ്ണാറകണ്ണനോട് കിന്നാരം പറഞ്ഞും കളിച്ചിരുന്ന ബാല്യത്തെ പറ്റി നമ്മള്‍ ഒരുപാട് വായിച്ചിട്ടുണ്ടാവും.അല്ലെങ്കില്‍ നമ്മുടെ തന്നെ അച്ഛനും അമ്മയും അവര്ക്കു കിട്ടിയ അങ്ങനെയൊരു സുവര്‍ണ കാലത്തെ കുറിച്ച് പറഞ്ഞു തന്നിട്ടുണ്ടാവും."ഓ അവള്‍ക്ക്/അവന് എവിടാ നേരം?personality development ക്ലാസ്സ് ഉണ്ടേ..."എന്നാണ് അവരുടെ ഇപ്പോഴത്തെ ഭാഷ്യം.ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തെ ക്ലാസ്സ് കൊണ്ട് develop ചെയ്യാവുന്നതാണോ ഒരാളുടെ personality?സമൂഹത്തിലേക്ക് ഇറങ്ങി ചെന്നു പലരുമായി ഇടപഴുകുമ്പോള്‍ അല്ലേ നമ്മുക്ക് നമ്മള്‍ എന്താണെന്ന് മനകിലാവുന്നത്? സ്വയം തിരിച്ചറിഞ്ഞു മാറുംബോളല്ലെ അതൊരു മാറ്റമായി പറയാന്‍ കഴിയുന്നത്?

                          ഞാന്‍ ഇപ്പോ പറയാന്‍ വന്നത് ഇതൊന്നും അല്ല!അഞ്ച് മിനിട് ഒഴിവ് കിട്ടിയാല്‍ അപ്പോ fb orkut gmail chat എന്നൊക്കെ പറയുന്ന തലമുറയാണ് ഞാന്‍ ഉള്‍പ്പെടുന്നവരുടേത്.Of course ഞാനും ഒരു പരിധി വരെ അങ്ങനെ തന്നെയാണ്.പക്ഷേ E-ലോകത്തിന്റെ കൂട്ടില്‍ നാം ഒത്തുങുംമ്പോള്‍  വിശാലമായ ഒരു ലോകത്തെ നാം അറിയാതെ പോകുന്നു.കുഞ്ഞി കുരുവിയും വിഷു പക്ഷിയുമെല്ലാം ഉള്ള ഒരു ലോകത്തെ........

                           കഴിഞ്ഞ വര്‍ഷം technical school fest ല്‍ championമാരായ ഞങ്ങളെ അനുമോദിക്കാന്‍ ഐ‌എച്ച്‌ആര്‍‌ഡി യുടെ asst.director ആയ ദേവസ്സ്യ sir വന്നിരുന്നു.അന്ന് sir പറഞ്ഞു "ഗ്രാമത്തിന്റെ വിശുദ്ധിയും നൈര്‍മല്യവും നിറഞ്ഞ മുഖങ്ങളാണ് ഞാന്‍ നിങ്ങളില്‍ കാണുന്നത്.അത് കാത്തു സൂക്ഷിക്കുക.മൊബൈല്‍ നെറ്റ് എന്നീ മാധ്യമങ്ങളുടെ പ്രലോഭനങ്ങളില്‍ വഴങ്ങാതിരിക്കുക".നമ്മുടെ ജനറേഷന്‍ നു അലെര്‍ജി ഉള്ള വാക്കുകളാണിത്.ദിവസം ഒരു വട്ടമെങ്കിലും mail ചെക്ക് ചെയ്യാതെ എങ്ങനാ?

                            എനിക്കു ഇത്ര മാത്രമേ ചോദിക്കാന്‍ ഉള്ളൂ.കൊതിച്ചു കിട്ടുന്ന vacation!അത് ഫുള്‍ ടൈം നെറ്റ് ഉം ടി‌വിയുമായി വേസ്റ്റ് ചെയ്യണോ?ഇടയ്ക്കിതിരി നേരം മാറ്റി വചൂടേ?പ്രകൃതിയെ അറിയാന്‍,മണ്ണിനെ അറിയാന്‍,മരത്തിനെ അറിയാന്‍,കിളികളെയും അവരുടെ സംഗീതത്തെയും അറിയാന്‍..........???ഇത്തിരി യാത്ര ചെയ്യാന്‍?ദൂരെക്കൊന്നും വേണ്ട.അടുത്തുള്ള പാടവരംബിലൂടെ നടന്നു.......ഇളം കാറ്റുകൊണ്ടു.......?

                                 ഇതിനായി നമുക്ക് അവസരം ഒരുക്കി തരേണ്ടത് രക്ഷിതാക്കള്‍ തന്നെ.സമതിച്ചു.അവര്ക്കു കിട്ടിയത് പോലെ മധുരമുള്ള കുറെ അവധി കാല ഓര്മകള്‍ നമുക്കും വേണ്ടേ?അതിനു വേണ്ടി നമുക്കും ശ്രമിചൂടേ?

                                നെറ്റും ചാറ്റിങ് ഉം എല്ലാം വേണം.ഒന്നും ഒഴിവാക്കുവാന്‍ ഞാന്‍ പറഞ്ഞിട്ടില്ല.I also use this as a medium to share my views and ideas. ഫുള്‍ ടൈം ഇതിന്റെ മുന്നില്‍ സ്പെന്‍ഡ് ചെയ്യാതെ കുറച്ചു നേരം അത് നമ്മുക്ക് കളിക്കാനും മുത്തശ്ശന്‍റേം അമ്മമ്മടേം എല്ലാം കഥകള്‍ കേള്‍ക്കാനും ആരും അസൂയപ്പെട്ടു പോവുന്ന തരത്തിലുള്ള ഓര്‍മകള്‍ സംമ്പാദിക്കുവാനും ശ്രമിചൂടേ?

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXAOGg7Ucl3uL1HtRA4lRkLBcICYs1oa-yJmOXwSnX-TIjyAF9mYEnQVXC9kH6mKSFHVC6xp82kQ3FHi6pMXpwJokWZaTlTA9VreNlXTSpWzGYXCsOlV5oihY-GAzDV7iIN0IYb_xVFxY/s1600/Children+in+Tree.jpg

[എന്നെ തിന്നാന്‍ വന്നേക്കല്ലേ ,എന്റെ കണ്ണില്‍ ഒരു അടിപൊളി vacation എന്നു പറഞ്ഞാ ഇങ്ങോന്നൊക്കെയാ.തരാന്‍ ഉള്ളത് എന്താന്നു വച്ചാല്‍ തന്നോളൂ.No problem]




മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....