Wednesday, March 28, 2012

ഇത് താന്‍ THSLC

അങ്ങനെ ഇത്രേം കാലം കൊട്ടിഘോഷിച്ചോണ്ട് നടന്ന THSLC എന്ന മഹാസംഭവം അവസാനിച്ചു...എക്സാം ഒരു ആഘോഷമാക്കി മാറ്റി എന്നു പറയുന്നതാവും സത്യം.തെറ്റിദ്ധാരണകളെല്ലാം മാറി ക്ലാസ്സ് അടിപൊളിയായപ്പോഴേക്കും ഒരു രസംകൊല്ലിയായിട്ടാണ് എക്സാം കടന്നു വന്നത്.ന്നാലും ടെന്‍ത്തിലെ അവസാന ദിവസങ്ങള്‍ അടിപൊളിയാക്കാതിരിക്കാന്‍ പറ്റോ?ഇനി result നു വേണ്ടിയുള്ള കാത്തിരുപ്പ്.3 വര്ഷം കൊണ്ട് ഐ‌എച്ച്‌ആര്‍‌ഡി എന്ന ഈ വിദ്യാലയം ഞങ്ങളെ എന്തൊക്കെയോ പഠിപ്പിച്ചു.ചെറിയ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുവാന്‍ ഞങ്ങളെ പഠിപ്പിച്ചു.അതുപോലെ ചെറിയ ചെറിയ കാര്യങ്ങളില്‍ വിഷമിക്കാനും....അങ്ങനെ സംഭവബഹുലങ്ങളായ മൂന്നു വര്ഷങ്ങള്‍ അവസാനിച്ചിരിക്കുന്നു....high school ജീവിതത്തിന് വിരാമമിട്ട THSLC അനുഭവങ്ങള്‍ ഇവിടെ കുറിക്കട്ടെ......... 


 പരീക്ഷാ തലേന്ന് [11/03/2012]
------------------------------
-------------
  രാവിലെ കുറച്ചു നേരം പഠിച്ചു.മലയാളല്ലേന്നുള്ള ധൈര്യത്തില്‍ കുറെ തെക്കുവടക്ക് നടന്നു.പരീക്ഷാ തലേന്ന് പതിവിലും അധികം ഫോണ്‍ കാളുകള്.Teachers നേ എങ്ങോന്നൊക്കെ ഇംപ്രെസ് ചെയ്യാം എന്ന ഉപദേശം കേട്ടു ബോര്‍ അടിച്ചിരിക്കുംബോഴാണ് ആ ഫോണ്‍ കോള്‍.എങ്ങനൊക്കെ കോപി അടിക്കാം എന്ന ഉപദേശമാണ് അവിടുന്ന് കിട്ടിയത്[അറിയാവുന്ന പണി സത്യസന്ധമായി പറഞ്ഞു തന്നതിനുള്ള നന്ദി രേഘപ്പെടുത്തുന്നു]വലിയ വലിയ ഉപദേശങ്ങള്‍ക്കിടയില്‍ അതൊരു ആശ്വാസമായിരുന്നു.പിന്നെ cousins വിളിച്ചപ്പോളും ഇത് പോലുള്ള ഉപദേശങ്ങള്‍ തന്നെയായിരുന്നു.
                              
  സമയം വൈകുന്നേരം 4.30 കഴിഞ്ഞു കാണും.അമ്മ അടുത്തക്കു വിളിച്ചു "പോയി അച്ഛമ്മേടെ അടുത്തൂന്നും അമ്മായിടെ അടുത്തൂന്നും എല്ലാം അനുഗ്രഹം വാങ്ങിക്ക്.നാളെ പോവുമ്പോ അമ്മമ്മടേം മുത്തശ്ശന്‍റേം അനുഗ്രഹം വാങ്ങിക്കണം"
ഞാന്‍ എന്താ അതിര്‍ത്തീല് വല്ല യുദ്ധത്തിനും പോവാണോ? ന്നു വിനീത് ശ്രീനിവാസന്‍ 'മകന്റെ അച്ഛന്‍'ഇല്‍ ചോദിച്ച ഡയലോഗ് ഓര്‍മ വന്നെങ്കിലും പറയണ്ട ന്നു വച്ച്.ആ  ചടങ്ങുകളൊക്കെ കഴിഞ്ഞു വീട്ടില്‍  വന്നപ്പോ പിന്നേം ഫോണ്‍ ന്റ്റെ പ്രവാഹം.ഇത്തവണ friends ആണ്.ടെന്‍ഷന്‍ കൂടി വിളിക്കണോരും വണ്ടിടേ സമയം അറിയാന്‍ വിളിക്കണോരും എല്ലാം ഉണ്ട് ഇക്കൂട്ടത്തില്‍.ഈ പരുപാടി എല്ലാം കഴിഞ്ഞപ്പോളേക്കും എന്റെ ടെന്‍ഷന്‍ ഉം കൂടി കൂടി വന്നു.ന്നാലും അമ്മേമ് അച്ഛനും ഇനി നിക്ക് ടെന്‍ഷന്‍ ആ ന്നു കേട്ടാ പേടിക്കണ്ട ന്നു വിചാരിച്ചു മിണ്ടാതിരുന്നു.മനു അതിന്റെ എടേല്‍ വന്നു ചോദിക്ക "ചേച്ചിയെ ചേച്ചിക്ക് നാളെ ആണോ എസ്‌എസ്‌എല്‍‌സി?" "ആടാ കൊരങ്ങ നീ നിക്ക് ഫുള്‍ a+ കിട്ടാന്‍ പ്രാര്‍ഥിച്ചോ കിട്ടിയാ  ഷവര്‍മേം കസാട്ടേം വാങ്ങി തരാം."ഹോ പഹയന്‍ ഫ്ലാറ്റ്  ആവും ന്നു വിചാരിച്ചു പറഞ്ഞതാ.അപ്പോ വരുന്നു അടുത്ത ഡിമാന്‍ഡ് "ഇക്ക് 4എണ്ണം വേണം" പത്തെണ്ണം താരാ ചങ്ങായി ആദ്യം കിട്ടട്ടെ.അവന് സമാധാനം ആയി.കാലത്ത് 5 മണിക്ക് അലാറം വച്ച് ഉറങ്ങാന്‍ പോയി.

http://onlineeducationtips.info/wp-content/uploads/2010/10/examfever.jpg
 
ദിവസം 1[12/03/2012]
------------------------------
---
അലാറം വച്ച സമയത്ത് തന്നെ എണീറ്റു.ബുക്ക്ന്റെ പേജ് അലക്ഷ്യമായി മറിഞ്ഞു എന്നലാതെ പഠിത്തമൊന്നും നടന്നില്ല.പിന്നെ അമ്പലത്തില്‍ പോയി.ബുക്ക് പിന്നേം തുറന്നു.  As usual ഉറങ്ങി പോയി.ന്നാലും 10 മിനിട് കഴിഞ്ഞപ്പോ എണീറ്റു.സമയം 11.30. 
ഭക്ഷണം കഴിച്ചു.റെഡി ആയി.ഇതിനിടെ 2 വട്ടം അച്ഛനും അമ്മെം വിളിച്ചിട്ടുണ്ടായിരുന്നു.എനിക്കു തോന്നി അവരാണ് എക്സാം എഴുതുന്നതെന്ന്.അങ്ങനെ സമയം 12.10 വീട്ടില്‍ നിന്നറങ്ങി.12.15 ആവുമ്പോഴേക്കും എടപ്പാളില്‍ എത്തി.ഹോ വണ്ടിയില്‍ സകല അലവലാദികളും ബൂക്കും പിടിച്ചിരിക്കുന്നുണ്ട്.ചെന്നു കേറിയതെ ഉള്ളൂ.ആതിരടെ വക ചോദ്യം"എടീ പഠിച്ച?"ഞാന്‍ അല്ലല്ലോ നിന്റെ എക്സാം എഴുതുന്നേ.പിന്നെ ഞാന്‍ പഠിച്ചാലും പഠിച്ചില്ലേലും നിനക്കെന്താ എന്ന സ്ഥിരം ഒടക്ക് line reply കൊടുക്കണം ന്നു വിചാരിച്ചതാ പിന്നെ എക്സാം അല്ലേ?licence ഇല്ലാതെ ഓരോന്ന് വിളിച്ചു പറയല്ലേ എന്ന അമ്മയുടെ ഉപദേശം ഓര്‍മ വന്നു."ഞാന്‍ ഒന്നും പഠിച്ചില്ല"ആതിരക്ക് സമാധാനമായി.പിന്നെ ഞാന്‍ മിണ്ടാതിരുന്നു.അപ്പോ അച്ചു ചോദിച്ചു "എന്താടി പറ്റിയെ?""ഒന്നുല്ലട"ഇത്രേം ആയപ്പോഴേക്കും പലരും വായനോട്ടം ഊര്‍ജിതമാക്കിയിരുന്നു.ഭുജിയേം a+കാരേം എല്ലാം കണ്ടു പിടിച്ചിരിക്കുണു പിശാചുക്കള്‍.അപ്പോഴേക്കും ആദിത്യ അവള്‍ കണ്ട സ്വപ്നം വിസ്തരിക്കാന്‍ തുടങ്ങി. വല്ലാത്തൊരു സ്വപ്നം തന്നെ ആയിരുന്നു.അവളെ ആന കുത്താന്‍ വന്നു.ന്നിട്ടു ആന പാപ്പാന്‍ ആനയോട് പറഞ്ഞു ത്രെ അവളെ ഒന്നും ചെയ്യണ്ട ന്നു.അപ്പോ ആന വരെ അവളോടു സംസാരിച്ചു ന്റെ പടച്ചോനേ ഈ പെണ്ണ് കാണുന്ന ഓരോ സ്വപ്നങ്ങളെ........!പിന്നെ പറഞ്ഞത് അതിനേക്കാള്‍ തമാശയുള്ള ഒരു സ്വപ്നായിരുന്നു ചിരിച്ചു ചിരിച്ചു ചത്തു.ഇതും പറഞ്ഞു വണ്ടി ന്നു പുറത്തേക്ക് നോക്കിയത ദേ വരുന്നു ശ്യാമ 'ലേറ്റ്ആയികംഓമാനിയ' ഉള്ള അവളും പബ്ലിക് എക്സാം അയോണ്ട് നേരത്തിനു വന്നിരിക്കുന്നു.ഹോ ഇനി ചത്താലും വേണ്ടില്ല! 

       സമയം 12.45.സ്കൂള്‍ ഇല്‍ എത്തി.അരാന്റെ പറമ്പില്‍ മുറിച്ചിട്ടിരിക്കണ തെങ്ങുമേലെ ഞാനും ചപ്പു വും ശ്യാമേം ഇരുന്നു.ശ്യാമ ടെ ബുക്ക് ന്റെ പേജ് മറിയുന്നുണ്ട്.ഞാനും ചപ്പുവും ബുക്ക് തുറന്നു വച്ച് കത്തിയടിയും തുടങ്ങി.സമയം 1.15 സ്കൂള്‍ ഇല്‍ കേറി.എല്ലാരും പൂര പഠിപ്പില്ലാണ്.1.30നു ബെല്‍ അടിച്ചു.അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു എക്സാം ഹാള്‍ഇല്‍ കയറി.1.45നു തന്നെ ക്വസ്റ്റ്യന്‍ പേപ്പര്‍ തന്നു.ആശ്വാസം തോന്നി.എഴുതാന്‍ പറ്റുന്ന ക്വസ്റ്റ്യന്‍സ് ആണ്.സമയം 3.25 എക്സാം തീരാന്‍ 5 മിനിട് മാത്രം ബാകി.ഞാന്‍ അഡിഷനല്‍ ഷീറ്റ് വാങ്ങിയതും 3.25ന്റെ ബെല്‍ അടിച്ചതും ഒപ്പം.ന്തായാലും വേണ്ടില്ല അറ്റെന്‍ഡ് ചെയ്തേക്കാം ന്നു വിചാരിച്ചു അറ്റെന്‍ഡ് ചെയ്തിട്ടു.അത് കഴിഞ്ഞപ്പോളേക്കും ലാസ്റ്റ് ബെല്‍ അടിച്ചു.അങ്ങനെ ഒരു ക്വസ്റ്റ്യന്‍ കുളമാകിയ സമാധാനത്തോടെ തിരിച്ചു വണ്ടിയില്‍ കേറി.അപ്പോഴും ആതിര ചോദിച്ചു എങ്ങനെ ഉണ്ടായിരുന്നു ന്നു.ഒന്നു മിണ്ടാതിരിക്കോ ന്നും പറഞ്ഞു അവള്‍ടെ മെക്കട്ട് കേറി.എടപ്പാള്‍ എത്തി ഇറങ്ങി നടന്നു സിന്ദൂരം പേര് മാറ്റി ദൃധു ബ്രിദു എന്നാക്കി.സി‌ടി കൊടുത്തിട്ടു തന്നെ കേറി.വീടില്‍ ആരും ഇല്ലാത്തോണ്ട് അച്ഛമ്മടെ വീട്ടിക്കാ പോയത്.അവടെ നല്ല പഴംപൊരി ഉണ്ടായിരുന്നു.അതും കഴിച്ചു ചാവീം വാങ്ങി വീട്ടിക്ക് വന്നു.എക്സാം എങ്ങന്നെ ന്നു ചോദിച്ചോര്‍ക്കെല്ലാം സ്ഥിരം മറുപടി കൊടുത്തു "കോയപ്പല്ല്യ"കരയാന്‍ ഒക്കെ തോന്നിയെങ്കിലും ഇംഗ്ലിഷ് ടെസ്ട് എടുത്തു പഠിക്കാനിരുന്നു. 



ദിവസം 2 [13/03/2012]
---------------------------------
ആദ്യ എക്സാം തന്നെ കുളമായോണ്ട് ഇനി വരണടത്ത് വച്ച് കാണാം ന്നു ഞാനും വിചാരിച്ചു.ഇംഗ്ലിഷ് easy ആയിരുന്നു.അധികം ആളെ കുഴപ്പിക്കുന്ന ചോദ്യങ്ങളൊന്നും ഇല്ലായിരുന്നു.എക്സാം കഴിഞ്ഞു ക്വസ്റ്റ്യന്‍ പേപ്പര്‍ പോസ്റ്റ്മോര്‍ടും ചെയ്യാന്‍ വന്നോരോടു പോയി പണിനോക്കാന്‍ തന്നെ പറഞ്ഞു.4.30 കഴിഞ്ഞോണ്ട് യദു കൃഷ്ണ കീട്ടോന്നു സംശയായിരുന്നു.അച്ചുനോടു ചോദിച്ചു"ഡാ യദു കീട്ടോ?"അപ്പോ വന്നു ആദിത്യ ടെ കമെന്‍റ് "അയ്യേ നിനകേന്തിനാ അവനെ?""എടി ബസ് ആടി യദു"ഭാഗ്യം കൃത്യ സമയത്ത് അച്ചു reply കൊടുത്തു.വീടിലെത്തിയപ്പോ തെക്കുവടക്ക് നടക്കാന്‍ ഒന്നും തോന്നിയില്ല ഫിസിക്സ് ബുക്ക് എടുത്തു പഠിക്കാനിരുന്നു. 



ദിവസം 3 [14/03/2012]
---------------------------------
പതിവുപോലെ തന്നെ എടപ്പാളില്‍ എത്തി.കത്തിയടിച്ചും combined study നടത്തിയും സമയം 12.45 ആയി.ശ്യാമക്ക് ലേറ്റ്ആയികംഓമാനിയ പിന്നേം കൂടി വണ്ടി miss ആയി.[എത്ര പറഞ്ഞാലും ജന്തു നു ഒരു ബോധല്യ]ഇതിന്റെ ഇടയില്‍ ആദിത്യ അവള്‍ടെ പഴയ ഒരു friend നേ കണ്ടതിനെ കുറിച്ച് നിര്‍ത്താതെ പറയുന്നുണ്ടായിരുന്നു.അങ്ങനെ സ്കൂള്‍ എത്തി.ശ്യാമനേ 4 തെറിയും വിളിച്ചിട്ടു ഞാനും ചപ്പുവും സ്കൂള്‍ ന്റെ side ഇല്‍ ഉള്ള മതിലുമ്മേ കേറി ഇരുന്നു.അന്ന് +2ക്കാര്‍ക്ക് എക്സാം ഉണ്ടായിരുന്നു.മബി ഏട്ടന്‍ ചോദിച്ചു മാളു ഇന്നേതാ എക്സാം ന്നു.ആകിയതാണ് ന്നു മനസിലായി ന്നാലും പറഞ്ഞു ഫിസിക്സ്.സമയം 1.15!ഓടി പെടഞ്ഞു വന്നു ശ്യാമ.1.30നു തന്നെ എക്സാം ഹാള്‍ ഇല്‍ കയറി.ക്വസ്റ്റ്യന്‍ പേപ്പര്‍ കിട്ടി.ആദ്യത്തെ പേജ് വായിച്ചു നോക്കി.ലഡു പൊട്ടി.sooooooo simple!40/40 sure.അടുത്ത പേജ് മറിച്ചു.ന്റെ കര്‍ത്താവേ എന്തൊരു tough!വെറുതെ കുറെ ലഡു പൊട്ടി :(.വീട്ടില്‍ എത്തിയപ്പോ സ്ഥിരം ചോദ്യം "എങ്ങന്നെ ഉണ്ടായിരുന്നു?""നല്ല പ്രയാസേര്‍ന്ന്"ന്തിനാ ഇപ്പോ എളുപ്പണ്ട് അല്ലെങ്ങില്‍ കോയപ്പല്ല്യ ന്നു നൊണ പറയുന്നെ?എല്ലാര്‍ക്കും നല്ല വിഷമായി.പിറ്റേന്ന് ഹുമാനിറ്റീസാ 24 chapter പഠിക്കാനുണ്ട്.ന്നാ സങ്കടം കാരണം ഒന്നും പഠിക്കാനും പറ്റുന്നില്ല.കുറെ എന്തൊക്കെയോ വായിച്ചു.ഭക്ഷണം കഴിക്കാന്‍ അമ്മ വിളിച്ചു.ചെന്നിരുന്നു എന്നല്ലാതെ കഴിച്ചില്ല.പഠിക്കാന്‍ ഉണ്ടെന്ന് പറഞ്ഞു എണീറ്റ് പോന്നു.ഹോ ഇത്രേം ആയപ്പോഴേക്കും അമ്മ നോട്ടിസ് വിതരണം തുടങ്ങി.ആദ്യം അച്ഛമ്മടെ അടുത്തു.മാളു ഒന്നും കഴിച്ചില്ലെ.എക്സാം tough അയ്യോണ്ടേ.....അല്ലെങ്കിലെ വട്ടായിട്ടിരിക്കുമ്പോഴാ അമ്മേടെ ഒരു പ്രസങ്ങം.ഹും.ഈ അമ്മയ്ക്ക് പ്രാന്താ അച്ഛമ്മേ നിക്ക് കുറെ പഠിക്കാന്‍ ഉണ്ടേ അതോണ്ടാ......പിറ്റേന്ന് 3.30നു അലാറം വച്ചു.വിളിക്കണം ന്നു അച്ഛനെ പറഞ്ഞെല്‍പ്പിച്ചു.അപ്പോ അച്ഛന്‍ പറഞ്ഞു 3.30നൊന്നും വേണ്ട.നീ പഠിച്ചതല്ലെ?ഇങ്ങന്നെ ഉറക്കം ഒഴിക്കരുതു.ടെന്‍ഷന്‍ ആവേണ്ട കാര്യമൊന്നും ഇല്ല ന്നൊക്കെ.നിക്കെന്തു ടെന്‍ഷന്‍?  



ദിവസം 4[15/03/2012]
-------------------------------
ടീച്ചര്‍ very very important എന്നു പറഞ്ഞ chapters എല്ലാം ഒന്നു ഓടിച്ചു നോക്കി.വണ്ടിയിലെത്തി ഓരോത്തര്‍ക്കും ഓരോ chapter വച്ചു പഠിപ്പിച്ചു കൊടുത്തപ്പോ ഒരുവിധം എല്ലാം പഠിച്ചു കഴിഞ്ഞു.എക്സാം വലിയ കുഴപ്പമില്ലാതെ എഴുതാന്‍ പറ്റി.ചെയര്‍ ഇല്‍ ചവിട്ടുന്നവരെ mind ചെയ്യാതിരിക്കാന്‍ ശ്രദ്ധിച്ചു.എക്സാം കഴിഞ്ഞു സിതാരേം ശ്യാമേം ആദിത്യ യും കൂടി ആദിത്യ ടെ friend" നേ കാണാന്‍ പോയി.ഇനി 3ദിവസം എക്സാം ഇല്ലല്ലോ എന്ന സമാധാനത്തോടെ ഞാനും അച്ചുവും ശരുമോളും അതിരയും കൂടി നടന്നു. 

http://www.thehindu.com/multimedia/dynamic/00938/1TH_PLUS_TWO_EXAM_8_938532f.jpg


ദിവസം 5[19/09/2012]
--------------------------------
സംഭവബഹുലമെന്ന് വിശേഷിപ്പിക്കാവുന്ന maths!"ചെയ്തതൊക്കെ ശെരിയാണോ ന്നു ഒന്നും കൂടി ചെയ്തു നോക്കണേ........"ഇതൊരു നൂറു പ്രാവിശ്യമെങ്കിലും കെട്ടിട്ടാ വീട്ടീന്നിറങ്ങിയത്.എല്ലാരുടേം മുഖത്ത് നല്ല ടെന്‍ഷന്‍ ഉണ്ട്.ആ 'സീന്‍ ഒന്നു lite' ആക്കാന്‍ വേണ്ടി സിതാര പറഞ്ഞു എടീ ഇവള്‍ടെ ആ ഫ്രെന്‍ഡ് ഒരു ശുപ്പാണ്ടി തലയനാ.ആ പേര് കൊള്ളാം ശുപ്പാണ്ടി തലയന്‍!കുറെ ചിരിച്ചു.

സ്കൂള്‍ഇല്‍ എത്തി.സ്ഥിരം spot ആയ മതിലുമ്മേ കേറി ഇരുന്നു.അപ്പോണ്ട് ചളിയന്‍ അര്‍ജുന്‍ വരുന്നു.
"എടീ..........ശ്യാമ എന്തേ?"
"പോടാ........."
വിചിത്രമായ ക്വസ്റ്റ്യന്‍ പേപ്പര്‍ കണ്ടപ്പോള്‍ പിന്നേം ചിരി പൊട്ടി.പിന്നെ എല്ലാം അറ്റെന്‍ഡ് ചെയ്യുക എന്ന ചടങ്ങിലോട്ട് കടന്നു.എക്സാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോ ശ്യാമ കാത്തു നിക്കുന്നുണ്ട്'ടാ ഞാന്‍ പാസ്സ് ആവാന്‍ പ്രാര്‍ത്ഥിക്ക് ന്നും പറഞ്ഞു കരയാന്‍ തുടങ്ങി.ഞങ്ങള്‍ എക്സാം കഴിഞ്ഞു വരുന്നത് നോക്കി നിക്കണ  ചന്ദ്രേട്ടനും ഫിറോസ്ക്കാനും  ബിന്ദു മാഡത്തിന്നും എല്ലാം അത് കണ്ടപ്പോ ടെന്‍ഷന്‍ കേറി.വണ്ടി കേറിയത്തെ ഉള്ളൂ ആതിര:"എങ്ങനുണ്ട്?"
"പോയി"
"ഈയ് ഇങ്ങനെ പറയണത് ഞാന്‍ ആദ്യായിട്ടു കേള്‍ക്കാണല്ലോ"
"ഹും"
ഇനി മിണ്ടിയാ പോസ്റ്റ്മോര്‍ട്ടം തുടങ്ങും.മിണ്ടാതിരുന്നു.
"മൌനം വിദ്വാനു ഭൂഷണം "എന്നാണല്ലോ!  

ഇത് കഴിഞ്ഞു എടപ്പാളില്‍ ഇറങ്ങി നടക്കുമ്പോ ശരു മോള്‍ടെ ചോദ്യം.
"അനാമികടേ കസിന്‍ നേ കണ്ടോ?"
"ഇല്ല എന്തേ?"
"കുഴപ്പല്യ നല്ല ഗ്ലാമര്‍ ഉണ്ട് ഇന്നവളെ ഉച്ചയ്ക്ക് ഇവിടെ കൊണ്ട് വിടാന്‍ വന്നിരുന്നു"
മനുഷ്യന്‍ പാസ്സ് ആവുമോ ന്നു ആലോചിച്ചു നടക്കുമ്പോഴാ പണ്ടാരകാലത്തിടെ ഒടുക്കത്തോരു വയനോട്ടം
"നിനക്കു ആ റോഡില്‍ കിടക്കണോ?"
ഹാവൂ മൈക്ക ഓഫ് ചെയ്തു.
മെല്ലെ നടന്ന കാരണം യെദു ബൈ ബൈ പറഞ്ഞു പോയി.
ഭഗീരഥ പ്രയത്നത്തിന്റെ ഫലമായി റോഷിണില്‍ കയറി പറ്റി.
"എങ്ങന്നുണ്ട്"
"പോയീ"  

വീട്ടിലും ഇതേ ചോദ്യവും മറുപടിയും.

ദിവസം 6[20/03/2012]
--------------------------------
ഇന്ന് CIT.ഉച്ചയ്ക്ക് സ്കൂള്‍ഇല്‍ എത്തിയപ്പോ പഠിക്കാന്‍ തീരെ തോന്നിയില്ല.ഞാനും ചപ്പുവും കൂടി കരിയര്‍ നേ കുറിച്ച് എന്തൊക്കെയോ സംസാരിച്ചു.ലാസ്റ്റ് എത്തിയത് സ്ഥിരമായി full stop ഇടുന്നിടത്ത് തന്നെ."ആദ്യം പത്തു പാസ്സ് ആവട്ടെ"
എക്സാം കുഴപ്പമില്ലായിരുന്നു.എഴുതി കഴിഞ്ഞു ഇറങ്ങിയപ്പോ ഉണ്ട് ഗെയ്റ്റ് ഇന് മുന്നില്‍ 2പേര്‍.ഒരു നോട്ടിസ് കയ്യില്‍ തന്നു.vacation നു spoken English class ഇനു കാന്‍വാസ് ചെയ്യാന്‍ വന്നതാ.അപ്പോ ചപ്പുന്‍റെ കണ്ടുപിടുത്തം!അതില്‍ സ്കൂള്‍ എന്നെഴുതിയതിന്റെ spelling തെറ്റായിരുന്നു.എന്തെങ്കിലും ഒന്നു കിട്ടാന്‍ കതിരിക്കായിരുന്നു ഞാനും ശ്യാമേം.വേഗം ആ നോട്ടിസ് തരാന്‍ നീക്കണ ചേട്ടന്‍മാരുടെ അടുത്തേക്ക് പോയി പറഞ്ഞു:
"ഇതില്‍ സ്കൂള്‍ എന്നു എഴുതിയേക്കുന്നത് തെറ്റാ."
പുള്ളി ഒരു മിനിട് ആലോചിച്ചിട്ട് പറഞ്ഞു:
"അതിപ്പോ കുറെ international schools അങ്ങനാ എഴുതുന്നേ"
"ഓ പിന്നെ അതേതു സ്കൂള്‍ ആണവോ"
എന്നും പറഞ്ഞു ഞങ്ങള്‍ തിരിച്ചു പോന്നു.  



ദിവസം 7[21/03/2012]
--------------------------------
Electrical!ക്വസ്റ്റ്യന്‍ പേപ്പര്‍ ഇനു മുന്നില്‍ കീഴടങ്ങി തലയ്ക്ക് കയ്യും വച്ചിരിക്കുന്നവരെ നോക്കാതിരിക്കാന്‍ ആയില്ല.എക്സാം കഴിഞ്ഞു ആദിത്യയുടെ ശുപ്പാണ്ടി തലയനെ കാണാന്‍ പോയെങ്കിലും അന്ന് ആ സാധനം അവിടെ ഉണ്ടായിരുന്നില്ല.  

http://blog.gocollege.com/wp-content/uploads/2008/04/cheating.jpg


ദിവസം 8[22/03/2012]
--------------------------------
ഹോ പിന്നേം ആദിത്യടേ സ്വപ്നം.ഈ സ്വപ്നത്തിലെ കഥാപാത്രങ്ങളുടെ പേര് പറഞ്ഞാല്‍ എന്നെ തട്ടും എന്നു പറഞ്ഞോണ്ട് സ്വപ്നം മാത്രം പറയാം:
ഞങ്ങടെ സ്കൂള്‍ ന്റെ അടുത്തു വിശാലമായ ഒരു ഗ്രൌണ്ട്[ഒരിക്കലും നടക്കാത്ത ഞങ്ങളുടെ അത്യാഗ്രഹം]അവടെ എല്ലാരും കൂടി ഇരിക്ക.ഒരാളുടെ birthday.അയാളെ രോഹിത് എന്നു വിളിക്കാം.അങ്ങേര് ഈ ഇരിക്കുന്നവരില്‍ ഒരാളോട് എന്തോ ഒന്നു പറഞ്ഞു.ബാകി ഉള്ളോരുടെ request കൂടി ആയപ്പോ എല്ലാം ഓക്കെ :)
ശ്യാമടെ അമ്മ സെന്റി അടിച്ചു അവള്‍ടേ 'ലേറ്റ്ആയികമോമാനിയ'മാറ്റി.12.29നു ആള് എടപ്പാളില്‍ എത്തി.
മതിലുമ്മേ ഇരുന്നതെ ഉള്ളൂ.ചളിയന്‍ വന്നു.
"എടീ........തിരിച്ചൊന്നും പറയല്ലേ ടി നിന്‍റെന്ന് തെറി കേട്ടു പോയിട്ട് മാത്സ് എക്സാം പോയി"
"തെറിവിളികണ്ടെങ്കി മിണ്ടാതെ പൊക്കോ"
അത് കഴിഞ്ഞു.
ബൈയോളജി എക്സാം എളുപ്പമായിരുന്നു.പക്ഷേ ഞാന്‍ കണ്ണു വരച്ചത് കണ്ടിട്ടു വേറെ എന്തോ ആണെന്നു തോന്നതിരുന്ന മതി.എക്സാം കഴിഞ്ഞപ്പോ നിഷ്മ ഓടി വന്നു കയ്യില്‍ 20രൂപ വച്ച് തന്നു.എനിക്കു നിന്നെ മാത്രേ വിശ്വാസമുള്ളൂ.ഇതിന്റെ ചെലവാ ആ സാധനങ്ങള്‍ക്ക് എന്താ വേണ്ട് ന്നു വച്ച വാങ്ങി കൊടുത്തോ.നീയും എന്താച്ച എടുത്തോ.ടിം ടിം.:)
വൈകുന്നേരം!എടപ്പാളില്‍ എത്തി.എന്റെ കയ്യും പിടിച്ചോണ്ട് ശരുമോള്‍ നടക്കാണ്.ക്രോസ്സ് ചെയ്യേണ്ട സമയമായി.നേരെ കൊണ്ടോയി ചാടി കൊടുത്തു...ഒരു വണ്ടിടെ മുന്നിക്ക്."മക്കളെ ആള്‍ക്കാര്‍ക്ക് പണി ഉണ്ടാകല്ലേ........"
"എടീ നിനക്കു വല്ല ദേഷ്യോമ് ഉണ്ടെങ്ങില്‍ പറഞ്ഞു തീര്‍ത്താ പോരേ?എന്തിനാ നാട്ടുകാരുടെ കയീന്നു എന്നെ കൂടി തെറി കേള്‍പ്പിക്കുന്നെ?"
"ഹിഹിഹി"
അവള്‍ടെ പതിവ് ചിരി.ഹും
!


ദിവസം 9[24/03/2012]
----------------------------
ഇന്ന് Electronics.ഒരു വര്ഷം മുഴുവന്‍ ടീച്ചര്‍ ആയും ചേച്ചിയായും നല്ലൊരു friend ആയും കൂടെ നിന്ന ദീപ്തി ടീച്ചര്‍ഉടെ subject!A+ വാങ്ങണം എന്ന ആഗ്രഹത്തോടെ തന്നെയാണ് പഠിച്ചത്.ഇന്നും അര്‍ജു വന്നു.
"എടീ ഇന്നലെ തെറി വിളിക്കാത്ത കാരണം എക്സാം എളുപ്പായി ഇന്നും തെറി വിളിക്കല്ലേ"
"ഹും"
എക്സാം നല്ല ഈസീ ആയിരുന്നു.വീട്ടില്‍ വന്നപ്പോ തന്നെ ടീച്ചര്‍ നേ വിളിച്ചു പാറയെമ് ചെയ്തു.ടീച്ചര്‍ ഉം ഹാപ്പി.

ദിവസം 10[27/03/2012]
------------------------------
കെമിസ്ട്രി!മോഡല്‍ നല്ല tough അയ്യോണ്ട് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു.സ്കൂള്‍ഇല്‍ എത്തിയപ്പോ അര്‍ജു same dialogue തന്നെ റിപ്പീറ്റ് ചെയ്തു.
ഒരേ dialogue ഒന്നില്‍ കൂടുതല്‍ പ്രാവശ്യം repeat ചെയ്യുന്നത് ആരോചകമാണെന്ന് പാവത്തിന് അറിയില്ല!എന്തായാലും എക്സാം സിംമ്പിള്‍ ആയിരുന്നു.
അങ്ങന്നെ തിയറി കഴിഞ്ഞു.അത് ചെറിയ രീതിയില്‍ ഒന്നു ആഘോഷിച്ചു.ഇതിന്‍റെടെല്‍ A+ ന്റെ കണക്കെടുക്കാന്‍ നടക്കുന്നവരെ പിടിച്ചു 2എണ്ണം പൊട്ടിക്കാനാ തോന്നിയത്.
ഇനി ലാബ്!

 
 

അങ്ങന്നെ 10തിയറി എക്സാം എഴുതി ക്ഷീണിച്ചിരിക്കാ.ഇന്ന്[28/03/2012] ലാബ് തുടങ്ങും.അധികമൊന്നും വേണ്ട 12 a+ തല്‍കാലം അത്രെമ് മതി.അതിനു വേണ്ടി എല്ലാരും പ്രാര്‍ത്തിക്കണേ.ഇനി വിശ്വാസമില്ലാത്തവരാണെല്‍ മനസുകൊണ്ടോന്നു ആഗ്രഹിച്ചാല്‍ മതി.ഞങ്ങല്‍ക്കെല്ലാര്‍ക്കും 12 A+ കിട്ടാന്‍.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAYWzD2DJcXmdfbHAYM2YGw8qslRTU9HB9tgVlgeW4U2_AjBPVO9CuatYZhOr-mop6mcNm_pDJfnY4NtIClpObjIdkRaBXXPUQn_hi4icNlYxthkyxOjs1u0ztUuDjhQOilukAoDweoB8/s320/exam+over.bmp






                                         
 

Saturday, March 10, 2012

മഴയ്ക്കായി.....

http://www.blogymate.com/BlogPost1/BlogyMate.com222201111380.jpgഎത്ര എഴുതിയാലും മതിയാവില്ല..............മഴയെ കുറിച്ച്.......കൊടും ചൂടില്‍ തണുപ്പായി....ഇളം കാറ്റിനോടോത്ത്  അവള്‍ വരുമ്പോള്‍ അറിയാതെ ഹൃദയമിടിപ്പിന് ശക്തി കൂടും...ഇതിന്റെ കാരണം ഒരുപാട് ആലോചിച്ചെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല....ഇടിവെട്ടുമായി വരുന്ന വേനല്‍ മഴയായി.....മനസ്സിനെ തലോടുന്ന ചാറ്റല്‍ മഴയായി.....ഉറക്കമില്ലാത്ത രാത്രികളില്‍ ഒരു കൂട്ടായി എത്തുന്ന രാത്രിമഴയായി......തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേലയിലും.....കൊടുംകാറ്റിനോടൊപ്പം ആര്‍ത്തിരമ്പിയും.....അങ്ങനെ അങ്ങനെ വിവിധ ഭാവങ്ങള്‍ കൈകൊണ്ടു അവള്‍ വരുന്നു......
http://pagerejo.com/wp-content/uploads/2011/02/most-beautiful-rain-drop.jpg
“The richness of the rain made me feel safe and protected; I have always considered the rain to be healing -- a blanket -- the comfort of a friend. Without at least some rain in any given day, or at least a cloud or two on the horizon, I feel overwhelmed by the information of sunlight and yearn for the vital, muffling gift of falling water.”
  എന്നു Douglas coupland പറഞ്ഞിരിക്കുന്നു.....
പലരും പറയുന്നത് കേള്‍ക്കാം ഏകാന്തതയെ ഇഷ്ടപ്പെടുന്നവര്‍ക്കാനണു മഴയെ കുറിച്ച് വാചാലരവാന്‍ പറ്റുക എന്നു......പക്ഷേ മഴ കൂടെ ഉള്ളപ്പോള്‍ എങ്ങനെയാണ് ഏകാന്തത അനുഭവപ്പെടുന്നെ?ആകാശം ഭൂമിയ്ക്കായി പൊഴിക്കുന്ന ആ സ്നേഹ പ്രവാഹത്തെ ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്?

മഴ!വിരഹമായും
ആനന്ദമായും
കോപമായും
സ്നേഹമായും
ജീവന്റെ താളമായും
പെയ്തിറങ്ങുകയാണ്.....
തന്നെ സ്നേഹിക്കുന്നവര്‍ക്കായി ....
താന്‍ സ്നേഹിക്കുന്നവര്‍ക്കായി .....
ഇത്രയേറെ ഭാവങ്ങളെ ഒന്നിച്ചു ചേര്‍ത്ത് വക്കുന്ന മഴയെക്കാള്‍ സുന്ദരമായ പ്രകൃതി ഭാവം ഏതാണ്? 
  
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjkjCKassusllzTafMc3x1GSIfz1vnSF-NUe3ngrPG0wA0Kd8Ks9C7pkJXTELOoktUCyyLBvb6O4WO4mHeFvXd9yNa8RfNOpsqJu45THpLVcr3CvuMQbIKWErQ9W0vIw_rdq5w922na2X4/s1600/rain-17.jpg

Wednesday, March 7, 2012

INDIAN RAILWAYയും ELECTRICAL TECHNOLOGYയും ?

എട്ടാം ക്ലാസ്സ് തട്ടീം മുട്ടീം പാസ്സായി ഒമ്പതില്‍ എത്തിയ ഞങ്ങളെ വരവേറ്റത് shuffling ആയിരുന്നു. mark കണ്ടു സന്തോഷം കൊണ്ട് വട്ടായി പോയ പലര്‍ക്കും അതൊരു shock treatment ആയിരുന്നു.പല ഗാങ്ങുകളും പൊളിക്കാന്‍ വേണ്ടി ചെയ്ത shuffling പല പുതിയ ഗാങ്ങുകളുടെയും രൂപീകരണത്തിലേക്ക് വഴിവച്ചു.ഇതിന്റെ കൂടെ seniors ആയെന്റെ അഹങ്കാരം കൂടി കേറി വന്നപ്പോ ക്ലാസ്സ് ഉഷാറായി.
                   ഒമ്പതിലാണ് technical subjects ആയ electronics ഉം electrical ഉം introduce ചെയ്യുന്നെ.Electrical പഠിപ്പിക്കാന്‍ എത്തിയത് Harilal sir ആയിരുന്നു.9.ബി യിലെ ഞങ്ങടെ friends പറഞ്ഞു ആളെ കുറിച്ച് ഏതാണ്ടൊരു idea കിട്ടിയിരുന്നു.[അവര്‍ടെ ക്ലാസ്സിക്കാ sir ആദ്യം പോയേ]ക്ലാസ്സില്‍ sir വന്.
"എന്റെ പേരെന്താ ന്നു അറിയോ?"
"ഹരിലാല്‍"[ഭൂരിപക്ഷം വിളിച്ചു പറഞ്ഞു]
"ചേ suspense ആക്കി വച്ചതായിരുന്നു"
ഇതും പറഞ്ഞു ക്ലാസ്സ് എടുക്കാന്‍ തുടങ്ങി 'voltage source and current source' switch ഇട്ടാല്‍ bulb കത്തും ന്നു മാത്രം അറിയണ ഞങ്ങളോട ഇത് പറയുന്നെ എന്നും കൂടി ഓര്‍ക്കണേ..........അടുത്ത ദിവസം ബോര്‍ഡില്‍ ചിത്രം വരച്ചു ഉദാഹരണ സഹിതമായിരുന്നു ക്ലാസ്സ്.അന്നത്തെ ക്ലാസ്സ് കഴിഞ്ഞപ്പോ ഞങ്ങക്ക് മനസിലായത് ഇതാ:"valve തുറന്നാ വെള്ളം വരും valve അടച്ചാ വെള്ളം നീക്കും".പിന്നെ ബോര്‍ഡില്‍ എന്തെഴുതിയാലും വൃത്തിയായി മായിച്ചോളും.വലത്തെ കയ്യില്‍ ചോക്കും ഇടത്തെ കയ്യില്‍ dusterഉം ആയി വരുന്ന sir നു 'തേപ്പന്‍' എന്ന പേരും വീണു.സാര്‍ question ചോദിക്കും ന്നു പറയണ ദിവസം ഞങ്ങള്‍ ബോര്‍ഡില്‍ കുറെ കൂത്തും കോമയും ഇട്ടു വെക്കും.സാര്‍ അത് മായ്ച്ചു വരുംബോളേക്കും question ചോദിക്കണ്ട കാര്യം മറന്നുണ്ടാവും. "Ideal current source ന്നു പറഞ്ഞാല്‍ constant ......practical current ന്നു പറഞ്ഞാ മ്മടെ ഇന്ത്യന്‍ റെയില്‍വേഡേ കാര്യം പറഞ്ഞ പോലെയാ.....പറേണ നേരതത്താവില്ല വരാ....." "കര്‍ത്താവേ.............."പലരുടെയും ആത്മഗതം!സാറിന്റെ last class:
 f=1/t
a=b/c
.:c=b/b
 ന്റെ കഷ്ടകാലം ന്നല്ലാതെ എന്താ പറയാ....rotate ചെയ്തു rotate ചെയ്തു അന്ന് ഞങ്ങള്‍ എത്തീണ്ടാര്‍ന്നത് front  row ഇല്‍....ഞാനും ശ്യാമേം വിനയേം സ്വാതീം ണ്ടു.[സിതാര അന്ന് absent ആയിരുന്നു].ഞങ്ങള്‍ ശെരിക്കങ്ങണ്ട് ചിരിച്ചൊടുത്തു.അപ്പോ സാറിന് കാര്യം മനസിലായി.ഇളിഞ്ഞൊരു ചിരീം പാസ്സ് ആക്കിയിട്ടു പോയി.പിന്നെ ശീര്‍ higher secondary ക്കാ ക്ലാസ്സ് എടുത്തിട്ടുള്ളത്.ഞങ്ങളെ പഠിപ്പിക്കാന്‍ വന്നത് Remya kala ടീച്ചര്‍ ആയിരുന്നു.
"നിങ്ങ മിണ്ടാതിരി"
"നിങ്ങ വേണേല്‍ പഠിച്ചാ മതി "
ന്നുള്ള ടീച്ചര്‍ ഡേ സംസാരം 9.എയില്‍ ടീച്ചര്‍ക്കു 'ചാള മേരി' ന്നും 9.ബിയില്‍ 'കടലമ്മ' എന്ന പേരും നേടി കൊടുത്തു.ടീച്ചര്‍ നേ കളിയാക്കി ഇരുന്നിട്ട് മാര്‍ക്ക് കുറഞ്ഞപ്പോ red ink കയിലെടുത്തു പിടിക്കപ്പെട്ടവരുടെ എണ്ണവും കുറവല്ല.എന്തായാലും ടീച്ചര്‍ ശെരിക്കും പാവായിരുന്നു.
                            പത്തില്‍ എത്തിയപ്പോ ആദ്യം electrical പഠിപ്പിക്കാന്‍ വന്നത് Eldho sir ആണ്.പറയാതിരിക്കാന്‍ പറ്റില്ല ഇടിവെട്ട് ക്ലാസ്സ് ആയിരുന്നു.Eldho sir നു ശേഷം വന്നത് Kabeer sir ആണ്.ക്ലാസ്സ് ഇല്‍ വന്നാ അപ്പോ തുടങ്ങും "നോട്ടെയ്തിക്കോ"Thereja മാമന്‍മാരുടെ ബുക്ക് ഏതാണ്ട് മുഴുവനും ഞങ്ങളെ കൊണ്ട് എഴുതിച്ചിട്ടുണ്ട്.'സോയ്സും ഫോയ്സും സീകൂളും'കേട്ടിരിക്കാന്‍ ഞങ്ങക്ക് നല്ല രസായിരുന്നു.സാറും feedback എഴുതിച്ചു.ഏതോ ഒരു വിരുതന്‍ എഴുതിയതിങ്ങനെ"സാര്‍ന് പറ്റിയ ഒരാളെ ഞാന്‍ കണ്ടു വച്ചിട്ടുണ്ട് സാര്‍ ഒരു യെസ് പറഞ്ഞ മതി."ഇനി തേച്ച് വരരുതു എന്ന minority യുടെ request സാര്‍ accept ചെയ്തില്ല.സാറിന്റെ language നേ ഒന്നു വിമര്‍ശിച്ചവര്‍ക്ക് അടുത്ത ദിവസം മറുപടി:കഴിഞ്ഞ ഒരു കൊല്ലയിട്ടു കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഓടിയതാ അതിനെടേല്‍ ഭാഷോന്നും ഇല്ലാതായി.വായനോക്കാന്‍ കഴിയാതെ പോയതില്ലുള്ള സാറിന്റെ ദുഖവും അന്ന് ഞങ്ങളോടു പറഞ്ഞു.

ന്തായാലും ഇപ്പോ സ്വിച്ച് ഇട്ടാ ലൈറ്റ് കത്തുംന്നുളത്തിനെക്കാള്‍ കുറച്ചു കൂടി കാര്യങ്ങള്‍ ഞങ്ങക്ക് അറിയാട്ടോ............ 
 

 

Sunday, March 4, 2012

മഞ്ഞുപോലെ .........

സൌഹൃദം എന്താണെന്ന് പഠിക്കാന്‍
പത്താണ്ടെടുത്ത ഒരു
മഹതിയുടെ മുരടിച്ച മനസ്സിന്‍
ജാലകം തുറക്കട്ടെ....
കാണാ കിളിവാതിലുകള്‍ തുറന്ന്
അറിയാ അത്ഭുത ലോകത്തെത്തിയ
പാവമാ മഹതി അത്ഭുതങ്ങളില്‍ വീണു പോയി
വിലക്കപ്പെട്ട കനി ഭക്ഷിച്ച ആദത്തെപ്പോല്‍...
ഒരു നാള്‍ അവളും......
അന്ന് പഠിച്ച മഹാത്സത്യങ്ങളിലൊന്നാണ്
സുഹൃത്തേ യഥാര്ത്ഥ സൌഹൃദം.
അത് എരിയുന്ന കനലിനെ തണുപ്പിക്കുന്ന

ചാറ്റല്‍മഴയായി,തുള്ളിമഞ്ഞയി പൊഴിയും........!
http://themescompany.com/wp-content/uploads/2011/12/friend-friendship-relationships-meet-friend-wallpaper-quotes-friendshipquote-quote-saying-images-photos-fanzwave-net-3.jpg

tnx devu

Friday, March 2, 2012

ന്റെ ഒരു ധൈര്യേ

നിക്ക് ഭയങ്കര ധൈര്യാണേ..............അത് ന്റ്റെ നാട്ടില്‍ ഭയങ്കര ഫേമസ് ഉം ആണ്....ന്താ ചെയ്യ.......?വീടിന്റെ അപ്പര്‍ത്തുള്ള ഉഷേച്ചീടെ വീട്ടീ പൊണെങ്കില്‍ ഒരു പറമ്പു കടക്കണേ....അവിടെയാണെല്ലോ പൂച്ചണ്ടാവും നിക്ക് പൂച്ചേ തീരെ പേടില്‍യതോണ്ട് വടുക്കോറത്ത് എത്തുമ്പോഴേ നീട്ടി വിളിക്കും "ചേച്ചിയമ്മേ................."ഉഷെച്ചി ഡേ അമ്മയാ ചേച്ചിയമ്മ.അപ്പോ അവ്ടുന്നു ആരേലും വന്നു പൂച്ചയെ ഓടിക്കും.ന്നിട്ടെ ഞാന്‍ വീടിന്റെ ഗെയ്റ്റ് കടക്കൂ...ഇത് പ്പോ നിക്ക് പൂച്ചയെ പെടിയായിട്ടോണുമല്ലേ...നിക്ക് ഇഷ്ടല്ലാഞ്ഞിട്ടാ അതിപ്പോ ഇവരാരും സമതിച്ചു തരില്ലെ.........

http://www.lolgallery.com/wp-content/uploads/2011/06/Cat-And-Dog-Cute-Photography.jpg                                അങ്ങനെ ഒരീസം ഞാന്‍ സ്കൂള്‍ ന്നു വന്നു ബസ് സ്റ്റോപ്പില്‍ എറങ്ങി.കുറച്ചങ്ങട് നടന്നപ്പോണ്ട് കുറെ നായക്കള് നീക്കുണു.നിക്ക് ന്തായാലും റോഡ് ക്രോസ്സ് ചെയ്യണേ അതോണ്ട് നായെടെ അടുത്ത് പോയി റിസ്ക് എടുക്കണ്ടാന്നു വിചാരിച്ചു വേഗം ക്രോസ്സ് ചെയ്തു.ന്തു പറയാനാ......?പട പേടിച്ചു പന്തളത്ത് ചെന്നപ്പോ അവിടെ പാതിരാത്രീലും പട ന്നു പറഞ്ഞ പോലെയായി ന്റെ അവസ്ഥ.ക്രോസ്സ് ചെയ്തു ഒരിത്തിരി നടന്നതെ ഉള്ളൂ.അതാ വഴിമുടക്കി കെടക്കുണു രണ്ടെണ്ണം.പിന്നേം ഞാന്‍ മറ്റെ ഭാഗത്തേക്ക് തന്നെ കടന്നു.അങ്ങനെ നടന്നോണ്ടിരുന്നപ്പോ ബോധോദയം ഉണ്ടായി.ഇനീം ക്രോസ്സ് ചെയ്യണം ന്നു.നായെ കണ്ട ടെന്‍ഷന്‍ഇല്‍ ഞാന്‍ കാര്യയിട്ടോണും നോക്കാതെ ക്രോസ്സ് ചെയ്യാന്‍   തുടങ്ങി.റോഡില്‍ക്ക് കാലെടുത്തു വച്ച് ഒരു രണ്ടടി നടന്നു കാണും!ഒരു ബൈക്ക്!ആ ചേട്ടന്റെ റിഫ്ലെക്സ് ആക്ഷന്‍ ടൈം നു വര്‍ക്ക് ഔട്ട് ചെയ്തോണ്ട് 2പെര്‍ക്കും ഒന്നും പറ്റീല്യാ.ഇളിഞ്ഞൊരു ചിരിക്ക് "മോളേ നോക്കി നടക്കണട്ട"ന്നു ഫ്രീ അയോര്‍ ഉപദേശവും കിട്ടി..
                                    അന്നാച്ചാ ഞാന്‍ പുതിയതായി ചേര്‍ന്ന സ്കൂള്‍ ലെ സ്കൂള്‍ ലീഡര്‍ എലക്ഷന്‍ ആയിരുന്നു.വീടില്‍ ചെന്നു കേറീതും അമ്മേട വക ചോദ്യം "എലക്ഷന്‍ ന്തായി?""ഞാന്‍ വോടെ ചെയ്താല് തോറ്റു"ന്നു പറഞ്ഞു.ബൈക്ക് ഇന്‍സിഡെന്‍റ് കാരണം ഞാന്‍ ആകെ ഡള്‍ ആയി ഇരിക്കേര്‍ന്നു.അമ്മ വിചാരിച്ചു ഞാന്‍ വോടെ ചെയ്ത ആള് തോറ്റോണ്ടാ ഞാന്‍ ഇങ്ങനെ ഇരിക്കണേ ന്നു.അതും പറഞ്ഞു കളിയാക്കാന്‍ തുടങ്ങിയപ്പോ ഞാന്‍ സംഭവം പറഞ്ഞു.പിന്നെ വാര്‍ത്ത പരന്നതിങ്ങനെയായിരുന്നു "ഞാന്‍ ബൈക്ക്കാരനെ ഇടിച്ചു"ന്നു.
                                         വാദി പ്രതിയായത് കണ്ടില്ല്യെ...................?  


http://image1.masterfile.com/em_w/00/03/89/700-00038979w.jpg                                                

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....