Friday, December 21, 2012

പരീക്ഷ

ഹാള്‍ നിശബ്ദം
തിരിയുന്ന ഫാനും
വാച്ചും മാറി മാറി നോക്കിയിരിക്കുന്നു
മഹാത്മാക്കള്‍!
പിന്നില്‍ തിരിഞ്ഞും മുന്നില്‍ കരഞ്ഞും
പാസ്‌ ആവാനുള്ള തത്രപാടുകള്‍!
തിരുവതിരകാറ്റിന്നു നന്ദി!
ആന്‍സര്‍ പേപ്പര്‍ പാറി നടത്തിയല്ലോ...
സൈലെന്‍സ് മന്ത്രം ഉരുവിട്ട് മടുത്തവര്‍ക്ക്
പ്രണാമം!
ക്ലാസ്സിലെ ചുവരുകളില്‍ ടെക്സ്റ്റ്‌ ബുക്ക്‌ പകര്‍ത്തിയവര്‍ക്കു
ആശംസകള്‍!

Monday, November 19, 2012

മംഗലം കൂടാന്‍ ഞമ്മളുമുണ്ട്....!

ആസിഫിന്റെ ചേച്ചിടെ കല്യാണം!ആസിഫിന്‍റെ ചേച്ചിന്നു പറഞ്ഞാ ഞമ്മന്റെ ചേച്ച്യാ പോയെ പറ്റു...സാധാരണ നടത്താറുള്ള പെര്‍ഫോമന്‍സ് ഒക്കെ നടത്തി വീട്ടീന്ന് സമ്മതം വാങ്ങി!വ്യാഴാഴ്ച കല്യാണം!

രാവിലെ പത്തരയ്ക്ക് എടപ്പാള്‍ എത്തി.ബസ്‌ ഇറങ്ങിയപ്പോ അഭിരാമിനെ കണ്ടു.
"എല്ലാരും അമനമാളിന്റെ അവടെ ഉണ്ട് അങ്ങട്ട് നടന്നോ"
അല്ലാ അതിപ്പോ എങ്ങനെയാ ശരിയാവ?എന്നോട് പേള്‍ സിറ്റിടെ മുന്നില്‍ നിക്കാനല്ലെ പറഞ്ഞത്?അവടെ തന്നെ നിക്കാം.നേരം പതിനൊന്നു മണിയായിട്ടും ഒരെണ്ണത്തെ പോലും കാണാനില്ലാ.ഫോണെടുത്തു ശരുമോള്‍ക്ക് കുത്തി...ലവള്‍കൊക്കെ എന്തോന്നിനാ ഫോണ്‍?????????????പിന്നേം ആ നില്പ് നിന്നു..അപ്പൊ ആദിത്യ വന്നു പിന്നാലെ ശ്രീലക്ഷ്മിയും വര്‍ഷയും എത്തി!ഇനിയെന്ത്?????എല്ലാര്‍ക്കും ഭയങ്കര ദാഹം!അത് അല്ലെങ്കിലും പുറത്തിറങ്ങിയാ കൂടുമല്ലോ.സിറ്റി ബാകെസില്‍ കേറി ഒരു 7up  വാങ്ങി 30 രൂപ ഭും!അതൊരു വിധമാകിയിട്ടും ആരും അവടന്ന് അനങ്ങുന്ന ലക്ഷണം കാണാനില്ലാ.എന്താന്നു അറിയില്ലാ ആ ജങ്ക്ഷനില്‍ വെറുതെ കത്തിയടിച്ചു നിക്കാന്നു പറഞ്ഞാ ഒരു സുഖം തന്നെയാ.അപ്പൊ ആദിത്യേടെ തലേല് ബള്‍ബ്‌ മിന്നി!നിഷ്മയെ വിളിച്ചു നോക്കാം.അവളും ഉണ്ട് കല്യാണത്തിന്.സന്തോഷായി.ഇന്നത്തെ ദിവസം പൊളിക്കും!

"അല്ലാ പോണ്ടേ?"
"അതിനു ആരും പോയിട്ടില്ലള്ളൂ നമ്മള് മാത്രം അവടെ എത്തീട്ട് എന്തിനാ?"
"നീ ഒന്ന് ഫവാസ് നെ വിളിച്ചു നോക്യേ.."again ആദിത്യ'സ് ഐഡിയ!
നേരെ ഓപ്പോസിറ്റ് നിക്കണ ആളെയാ ഈ ഫോണ്‍ എടുത്തു വിളിക്കുന്നെ..അപാര ബുദ്ധി!!!!!!!!!
അപ്പോഴേക്കും അമനാമാള്‍ ഞങ്ങടെ +1  കാരെ കൊണ്ട് നിറഞ്ഞു.അങ്ങട്ട് ക്രോസ് ചെയ്തു.ഉള്ളില്‍ കേറണോ പുറത്തു നിക്കണോ?കണ്‍ഫ്യൂഷന്‍!എനിക്കൊരു കാര്‍ഡ്‌ നോക്കണം അകത്തു കേറാം!കാര്‍ഡൊക്കെ കണ്ടു.വില നോക്കിയപ്പോ ബോധം പോയി...50 രൂപേടെ കാര്‍ഡ്‌ വാങ്ങുന്നതിലും നല്ലത് 50  പൈസയുടെ ഫോണ്‍ കാള്‍ ചെയ്യുന്നതല്ലേ?ന്തായാലും കല്യാണ പെണ്ണിന് ഒരു കാര്‍ഡ്‌ വാങ്ങി പിന്നെ സ്വീട്സും.ബില്‍ ചെയ്യാന്‍ നിക്കുമ്പോ അവടത്തെ ആള്‍കാര്‍ ചോദിച്ചു "അല്ല മക്കളെ ഇന്ന് ക്ലാസ്സ്‌ ഇല്ലേ?"
"ക്ലാസ്സൊക്കെ ഉണ്ട് ഞങ്ങള് കല്യാണത്തിന് പോവാ"
പുറത്തിറങ്ങി ഗിഫ്റ്റ് പായ്ക്ക് ചെയ്യുമ്പോ സെക്യൂരിറ്റിടെ ഭീഷണി അധിക നേരം ഇവടെ നിന്നു തിരിയണ്ടാന്നു!അപ്പോളും ഗോള്‍ഡ്‌ കോയിന്‍ കൊടുക്കണോ പൈസ കൊടുക്കണോ എന്ന് തീരുമാനം ആയിട്ടില്ലാ!
തീരുമാനം ഒക്കെ ഇപ്പൊ ആവും ആ ബസില്‍ പൊക്കോ എന്ന് പറഞ്ഞു ഞങ്ങള്‍ ഒരു ടീം ബസില്‍ കേറി.ബസ്‌ കാളചാലില്‍ എത്തി!ഹോ ഫുള്‍ ചാര്‍ജ് ആയതു കൊണ്ടാവും ബസ്‌കാര്‍ക്ക് ന്തൊരു സ്നേഹം!ഓടിറ്റോറിയതിന്റെ മുന്നില്‍ നിര്‍ത്തി തന്നു.ഞങ്ങളിരങ്ങിയപ്പോ ബസ്‌ കാലി.അടുത്ത ടീം കൂടെ എത്തിയപ്പോ അവടെ മൊത്തം +1 .അപ്പോഴേക്കും പൈസ കൊടുത്താ മതി എന്ന് തീരുമാനമായി. ഫോടോയൊക്കെ എടുത്തു അവടെ ഇരുന്നു സംസാരിക്കുമ്പോ ദേവദത്തന്‍ വന്നു
"ന്താ ഒരു മൈന്‍ഡ് ഇല്ലാതെ?"
"ഹും ഗുഡ് നൈറ്റ്‌ എന്നൊരു സ്റ്റാറ്റസ് FB യില്‍ ഇട്ടതു വല്യ വിവാദം ആകി തന്ന മഹാനാ...നന്ദിയുണ്ട്!"
ഐശ്വര്യയും ആദിത്യയും ഭീകര പോള്ളിംഗ് ആയിരുന്നു!
ടീച്ചേര്‍സ് വന്നപ്പോ അറിഞ്ഞു "എമര്‍ജന്‍സി PTA "
സന്തോഷം!
അറ്റെന്ടെന്‍സ് നില കുറഞ്ഞതിനെ തുടര്‍ന്ന് പ്രിന്‍സിയുടെ ആക്ഷന്‍.കല്യാണത്തിന് പോയോരോക്കെ പാരെന്റ്സ്നേം വിളിച്ചിട്ടു  വന്നാ മതി.രാവിലെ  ഒമ്പത് മണിക്ക് ഫസ്റ്റ് session മീറ്റിംഗ്.അതില്‍ അധികോം physical ബാച്ച്കാരുടെ പാരെന്റ്സ് ആയിരുന്നു.അമ്മച്ചി തകര്‍ത്തു perform  ചെയ്തു!
മൂന്നു മണിയുടെ മീറ്റിംഗ്!24boys and 1girl ! അമച്ചി എടുത്തു പറഞ്ഞു!നോക്കണ്ടാ ആ ഒരു മഹതി ഞാന്‍ തന്നെയാ....അലവലാതി ഐശ്വര്യ അവള്‍ടെ വീട്ടിക്കു വിളിച്ചു കിട്ടിയില്ലാ...പാവം ഞാന്‍!പിന്നെ തുടങ്ങി പ്രസംഗം!"parents  its  your  responsibility "ഇതിന്റെ ഉള്ള ബോധോം പോയാ?വീട്ടുകാരുടെ സമ്മതത്തോടെ ആണ് എല്ലാരും പോയത് പിന്നെ അവരുടെ ഉത്തരവാദിത്തമാ ന്നു പറയുന്നതില്‍ വല്ല കാര്യോം ഉണ്ടോ?പിന്നെ ഞങ്ങളറിയാതെ ഞങ്ങക്ക് സംഘടനേം ലീടറും ഒക്കെ ഉണ്ടായി.ഹും friendship  എന്താ എന്ന് തിരിച്ചറിവില്ലാത്ത സാധനം!
അടുത്ത ഡയലോഗ് ആണ് ഹിറ്റ്‌!
portions  തീര്‍ന്നില്ലേല്‍ ആരും കംപ്ലൈന്റ്റ്‌ പറയരുത്!
അഭി ഗോള്‍ അടിച്ചു"എന്നാ പിന്നെ ഞങ്ങക്ക് പെര്‍മനെന്റ് ടീച്ചേര്‍സ് വേണം!"
അത് പറ്റില്ല പോലും..എന്നാ പിന്നെ മിണ്ടരുത്.
പിന്നെ ആരും ടൂഷ്യനു പോവാന്‍ പാടില്ലത്രെ...രാവിലെ എഴാരയാവുംബോഴേക്കും ടൂഷ്യന്‍ ക്ലാസ്സില്‍ പോയി ഇരിക്കുന്നത് വല്യ ഇഷ്ടായിട്ടാണല്ലോ...അതിനെതിരേം ശക്തമായി പ്രതികരിച്ചു...രക്ഷിതാക്കളും!
 വെറുതെ ഷോ ഓഫ്‌ കാണിക്കാന്‍ വേറെ എന്തൊക്കെ വഴിയുണ്ട് ഇതൊരുമാതിരി....ഞങ്ങടെ ഭാഷേല്‍ തന്നെ പറഞ്ഞാ ജാതി ചളിപ്പിക്കല്‍!ആ പിന്നെ ഒരു പണീം ഇല്ലാതോര്‍ക്ക് ഇടയ്ക്കൊക്കെ existence അറിയിക്കണ്ടെ...
ഇനി അഹങ്കാരത്തിന്റെ ഡയലോഗ്:
ഈ ഷോ ഓഫ്‌ കാരണം ഞങ്ങടെ unity കൂടിയിട്ടെ ഉള്ളു!പിന്നെ പൈസ പിരിച്ചത് ഞങ്ങടെ ഫ്രണ്ട് നു വേണ്ടിയാ.രക്ഷിതാകളുടെ സമ്മതത്തോടെ അതിനു വേറെ ആര്‍ക്കും പൊള്ളണ്ട ....ആരേം നിര്‍ബന്ദിച്ചു പൈസ വാങ്ങിയിട്ടില്ലാ എന്നിട്ടും കിട്ടി പതിനേഴായിരം രൂപയുടെ അടുത്ത്.

എന്തായാലും കല്യാണം അടിച്ചു പൊളിച്ചു...മീറ്റിംഗ് തകര്‍ക്കേം ചെയ്തു.ഞാനും ശ്രീലക്ഷ്മിയും താല്‍കാലികമായി vegeterian ആയതു അവരുടെ ഭാഗ്യം!ഇല്ലെങ്കി പിന്നെ വരുന്നവര്‍ക്ക് കാണാന്‍ പോലും ഒന്നും ഉണ്ടാവില്ലാ....സാരമില്ലാ ആ വിഷമം തീര്‍ക്കാന്‍ ഇനി ഒരു ദിവസം തൃശൂര്‍ന്നു വരുമ്പോ EFC അല്ലെങ്കില്‍ ഞങ്ങടെ സ്വന്തം എടപ്പാളിലെ DFC യിലോ കേറണം!പിന്നെ ആരും വല്ലാതങ്ങ് ഭരിക്കാന്‍ വരണ്ടാ....അതിനുള്ള പവര്‍ ഉണ്ടെന്നു ഞങ്ങക്കും കൂടെ ഒന്ന് തോന്നട്ടെ!അത് വരെ ചില്ല് കൂട്ടില്‍ തന്നെ ഇരുന്നാ മതി!ഹും :/

Thursday, October 4, 2012

സ്ക്രാച്ചും ബസ്സും പിന്നെ ഞാനും!

ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തം,'survival of the fittest' എന്‍ട്രന്‍‌സിനു ഒരുങ്ങുന്നവര്‍ക്ക് ബൈബിള്‍ വചനം പോലെയാണ്,ഛെ ആള് മാറിപ്പോയി ബസില്‍ കേറാന്‍ പോകുന്നവര്‍ക്ക് ബൈബിള്‍ വചനം പോലെയാണ്!വീട്ടിലെത്താന്‍ എല്ലാര്‍ക്കും ലിമിറ്റഡ് റിസ്സോര്‍സസ്സ് ആയോണ്ട് ബസ് കാണുമ്പോ തന്നെ struggle for existence  തുടങ്ങും!അവസാനം survival of the fittest!(തീയറി മനസ്സിലായില്ലേ?)അല്ലാ...ഇതിപ്പോ കയ്യൂക്കുള്ളവന്‍ കാര്യകാരന്‍ ന്നു പറഞ്ഞാപോരെ?എന്തിനാപ്പോ നീട്ടി പരത്തി പറഞ്ഞു ആളെ വെറുപ്പിക്കണത്?ആ............?വിചാരിച്ച പോലെ പെന്‍സില്‍ അങ്ങട്ട് നീങ്ങിണില്‍യാ....അതൊക്കെ പോട്ടെ.
                                        പതിവ് പോലെ ലൊക്കേഷന്‍ എടപ്പാള്‍ ജംക്ഷന്‍!ആര്‍ട്സ് പ്രമാണിച്ചു ക്ലാസ്സിപ്പോ നേര്‍ത്തേ തീരും.പിന്നെ പ്രാക്ടീസ് പീരിയഡ് ആണ്.റിഹേഴ്സല്‍ ഇല്ലാതെ സ്റ്റേജില്‍ കേറിയാലേ ഐറ്റത്തിനു പെര്‍ഫെക്ഷന്‍ കിട്ടൂ എന്ന ഐഡിയോളജിയില്‍  ഉറച്ചു വിശ്വസിക്കുന്നത് കൊണ്ട് ഒരൊറ്റ മൂങ്ങലായിരുന്നു!
 പിന്നെ സ്ഥിരം കാത്തുനില്‍പ്പ്.തൃശ്ശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിനുള്ള ആള്‍ക്കാരുണ്ടെങ്കിലും പരിചയമുള്ള ഒരെണ്ണം പോലും കൂട്ടത്തില്‍ ഇല്ലാ...വളരെ നന്നായി!കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് പി.എ.കടന്നു വന്നു!ഫുള്‍ കൊടുത്തു കേറാം ന്നു വിചാരിച്ചു.ഡോറിന്റെ അടുത്തു പോയി നിന്നു.തിരകൊക്കെ കേറിയാ മതിയല്ലോ...ശ്രീശാന്തിന്റെ ബോള്‍ പോലെ പെട്ടന്നായിരുന്നു ഒരു ഉമ്മാന്റെ എന്‍ട്രി!എന്റെ കൈ പിടിച്ചു അങ്ങ് വലിച്ചതും കൈ ബസിമ്മെ ഉരഞ്ഞതും ഓര്‍മയുണ്ട്.പിന്നെ ഉമ്മെടെ ഒരു കമ്മേന്‍റും "ഈ പിള്ളേരൊക്കെ ന്തിനാ പ്പോ കേറുന്നെ?"ഹലാകിലെ ഡയലോഗ് നു നാലു വാര്‍ത്താനം പറയണ്ടതാ ഞാന്‍ പാവായോണ്ട് ഒന്നും മിണ്ടിയില്ലാ.എങ്ങനെയോ കേറി പറ്റി!നല്ല ചോപ്പ് ചോരാ...സന്തോഷായി.ഇതും കൊണ്ട് വീട്ടില്‍ക്ക് ചെന്നാ കേക്കാം ഭരണി പാട്ട്!ന്തായാലും ഉമ്മന്‍റെ വികെറ്റ് നോ ബോള്‍ ആയില്ലാ......
സഹതാപ വോട്ട് ഉള്ളോണ്ട് വഴക്കു പറഞ്ഞില്ലാ.ഡോക്ടോര്‍ടെ അടുത്തയ്ക്ക് നടന്നോളാന്‍ ഓര്‍ഡര്‍ വന്നു.അങ്ങനെ ഇപ്പോ ഇവടെ ക്യാപിറ്റലിസം നടപ്പാക്കണ്ടാ ന്നു വിചാരിച്ചു ഞാന്‍ പോയതും ഇല്ലാ.വെറുതെ കെടക്കുമ്പോ നവനീത് വിളിച്ചു.ഇന്‍സിഡന്‍റ് explain ചെയ്തു...അവടുന്നുള്ള റെസ്പോണ്‍സ്:ഒടിഞ്ഞാ?ചതഞ്ഞാ?മുറിയെ ഉള്ളൂ?ഞാന്‍ എല്ലാരേം വിളിച്ചു പറയാം.
കട്ട്
ഹോ നമ്മളൊക്കെ തട്ടി പോയാലും അനുശോചനാര്‍ഥം വല്ലോരേം വിളിച്ചു മണികൂര്‍ കണക്കിന്നു സംസാരിക്കും.ഇത് താന്‍ടാ ഫ്രെന്‍ഡ്!
പിറ്റേന്ന് സ്കൂളില്‍ എത്തിയപ്പോഴേക്കും ഞാന്‍ പോലും അറിയാതെ ഞാന്‍ വീണു,കയൊടിഞ്ഞു...അയ്യോ ഞെട്ടി പോയി!ഇതൊക്കെ എപ്പോ സംഭവിച്ചു?എന്തായാലും നോട്ട് എഴുതി തരാന്നൊക്കെ കുറെ പേരുള്ളോണ്ട് അന്ന് വെറുതെ ഇരുന്നു!ഒടുക്കത്തെ വേദന!ഡോക്ടറേ ശരണം!!!!!!!!!!!!
വഴികൂടെ എവടേലും തട്ടിയാലും സ്ക്രാച്ചൊക്കെ വീഴുംന്നു അപ്പോ മനസിലായി!വീണത് വീണു ഇനിയിപ്പോ പറഞ്ഞിട്ടെന്തിനാ???ഒന്നും എഴുതണ്ടാത്ത കാരണം ആ സമയം കൂടി ബൂകിന്റെ ഉള്ളില്‍ എറങ്ങിയിരുന്നോ ന്നു കളിയാകിയവരോടു ഒന്നു പറയട്ടെ?ഈ പറഞ്ഞ സംഭവം എവിടാ ഇരിക്കുന്നതു എന്നു പോലും അന്വേഷികേണ്ടിയിരിക്കുന്നു!
അമ്മേടെ കൂടെ സാധനം വാങ്ങാന്‍ കടയില്‍ പോയതാ.അപ്പോ അതാ നിക്കുന്നു നമ്മുടെ വില്ലത്തി!
"അമ്മാ അതാണ് ന്റ്റെ കൈ ഈ കോലത്തില്‍ ആകിയ മൊതല്"
"അതാ?????അതിനെ ഇക്കറിയാം.ഒരു സ്കൂളില്ലേ ടീച്ചറാ..."
"ബെസ്റ്റ്"
അമ്മേനെ കണ്ടപ്പോ ടീച്ചര്‍ അടുത്തേക്ക് വന്നു.സുഖവിവരം അന്വേഷിക്കുന്നു!ഹും പാവം ന്റ്റെ കൈ..."മോള്‍ടെ കയ്യിനിതെന്തു പറ്റി?"ടെസ്റ്റില്‍ തോറ്റിരിക്കണ ഇന്ത്യയോട് വിശദീകരണം തേടും പോലെ ഒരു ചോദ്യവുമായി ഇറങ്ങിയിരിക്കുന്നു!അമ്മ ഫോര്‍ അടിച്ചു."രണ്ടു ദിവസം മുംബ് ടീച്ചര്‍ ബസില്‍ കേറുമ്പോ ആരെന്നെങ്കിലും പിടിച്ചു മാറ്റിയോ?"
"ആ സീറ്റ് പോവും ന്നു വിചാരിച്ചു മുന്നില്‍ നിന്ന ഒന്നിനെ പിടിച്ചു മാറ്റി.അതിന്റെ കയ്യും മുറിഞ്ഞു ന്നു തോന്നുന്നു.ഞാന്‍ പിന്നെ മൈന്‍ഡ് ചെയ്യാന്‍ നിന്നില്ലാ.പണിയായല്ലോ"
"ആ ഒന്നു ഈ ഒന്നായിട്ടു വരും!"
ഹോ ആ കമന്‍റിന് ഒരു ലൈക്!
"അയ്യോ മോളായിരുന്നു ന്നു ഞാന്‍ അറിഞ്ഞില്ലേ..."
അറിയാതെ തന്നെ ഇത് അപ്പോ അറിഞ്ഞിരുന്നെലോ?എടപ്പാള്‍ ഹോസ്പിറ്റലില്‍ ഒരു ബെഡ് ബുക് ചെയ്യായിരുന്നു.
"എക്സ്ക്യൂസ് മേ ആന്‍റി ആന്‍റിടെ മക്കളോടൊക്കെ എന്റെ അന്വേഷണം പറയണേ."
"അതെന്തേ മോളെ?"
"അല്ലാ അവരും ബസില്‍ കേറി വേണ്ടേ വീട്ടിലെത്താന്‍?"

സെമി കണ്ടില്ലേലും ഫൈനല്‍ ഓവറില്‍ രണ്ടു സിക്സ് അടിച്ച സന്തോഷത്തോടെ ഇങ്ങട്ട് പോന്നു!

http://sarika008.files.wordpress.com/2010/06/india-bus.jpg

Tuesday, September 11, 2012

മഴമേഘങ്ങള്‍

കരിമഷി കണ്ണില്‍ മനസ്സ് മൂടി
വച്ച പെണ്ണ് അതായിരുന്നു
നീ മാത്രമറിയുന്ന ഞാന്‍!
പ്രണയം പറയാതെ നാം
പ്രണയിച്ചപ്പോഴും,പരസ്പരം
അപരിചിതരായി അറിഞ്ഞപ്പോഴും
സാക്ഷിയായത് മഴമേഘങ്ങള്‍!
സ്നേഹം പറയാന്‍ വയ്യാതെ
തൊണ്ട വരണ്ടു ചുമച്ച് തുപ്പുന്ന
മുത്തശ്ശിയെ പോലെന്ന് നീ നിര്‍വചിച്ച
മഴമേഘങ്ങളായി നമ്മള്‍ ഇരുവരും...
മനസ്സില്‍ മൂടി കിടന്ന ഇരുളിനെ 
വില്ലൊടിഞ്ഞ കുടശീലയുടെ
ഛായമാക്കി മാറ്റിയപ്പോള്‍ ഞാന-
റിയാതെ ആ നിഴലില്‍ നീ
മറഞ്ഞു പോയതെന്തെ?
നിന്റെ മൌനവും അസാന്നിദ്ധ്യവും
ഇന്ന് മഴമേഘങ്ങളായ് എനിക്കു
ചുറ്റും നില്ക്കുന്നു,ഒരുനാള്‍
ഞാനുമൊരു മഴമേഘമാവും
നിന്നെ മാത്രം തേടി കാറ്റിനൊപ്പം
അലയുന്ന മഴമേഘം!
കണ്ടു മുട്ടിയാല്‍ എന്‍ കരിമഷി
കണ്ണുകളൊന്നു നിറയും....
പെയ്യാന്‍ വെമ്പുന്ന കാര്‍മേഘ-
മായിരുന്നുവല്ലോ ഞാന്‍.........!
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgckmxTPcnzapH_iTjI7Kz_5TAvrmdu71JlX-z-_wnWr7e2AXEJaMVBpfd2OnqvUHaudWPopozxiEAcUdk4m4okxpfoqHPQK3V_1bUeMkg_gl1E7i8GY1OcWvZrsaFcIyWOHdHKTeqnuM3E/s400-r/rain_cloud.jpg

Wednesday, August 15, 2012

കണ്ണീര്‍ മഴ

കണ്ടുകൊണ്ടിരുന്ന സിനിമ മുഴുവനാക്കാന്‍ കലുഷമായ മനസ്സ് സമ്മതിച്ചില്ലാ.ലാപ് ഓഫ് ആക്കി കിടന്നു.നീല സീറോ ബള്‍ബിന്റെ അരണ്ട വെളിച്ചം അന്ന് എന്റെ കണ്ണുകളെ കുത്തി നോവിക്കുന്ന പോലെ തോന്നി.കിടക്ക കാണുംബോഴേക്കും ഉറങ്ങുന്ന ഞാന്‍ തന്നെയാണോ ഇത്???ഇന്നിനി ഉറക്കം ഇല്ലാ.....കിടക്കയില്‍ നിന്നെഴുന്നേറ്റ് നടന്നു....എന്റെ മുറിയിലേക്ക്!ജനാലക്കരുകില്‍ എത്തി.കര്‍ട്ടന്‍ മെല്ലെ നീക്കി.

നേരം ഒരു മണിയോട് അടുത്തിരുന്നെങ്കിലും റോഡില്‍ വണ്ടികളുടെ പാച്ചിലിന് ഒരു കുറവും ഇല്ലാ....കൂടണയാന്‍ വെമ്പുന്ന പക്ഷികളായി....ഓരോരുത്തരും...ഇത് പോലുള്ളൊരു പാച്ചിലിനിടയില്‍ ആണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്!സ്കൂള്‍ വിട്ടു എടപ്പാളില്‍ എത്തി.കോഴിക്കോട് റോഡില്‍ എനിക്കു പോവാനുള്ള ബസ് കണ്ടതും ഓരോട്ടമായിരുന്നു."മുഖത്ത് കണ്ണില്ലേ?വെറുതെ പണി ഉണ്ടാക്കല്ലേ......"എന്നു തുടങ്ങി പതിവായി കേട്ടു പോരുന്ന ശകാരവര്‍ഷങ്ങള്‍ക്ക് അന്നും മറുപടിയൊന്നും കൊടുത്തില്ലാ...ഓടിയെത്തിയിട്ടും സി‌ടിക്കാരോട് അലര്‍ജിയുള്ള ബസ് എന്നെ കേറ്റാതെ പോയി.ആ നിരാശയില്‍ അവടെ നിക്കുമ്പോഴാണ് ഉഷ ടീച്ചറെ കണ്ടത്.ടീച്ചറുമായി അങ്ങനെ സംസാരിച്ചു നിക്കുമ്പോഴാണ് ഏകദേശം എന്റെ മനൂന്റെ അത്രയും പ്രായം തോന്നിക്കുന്ന ഒരു കുട്ടി അടുത്തു വന്നു കൈ നീട്ടിയത്.കയ്യില്‍ കിട്ടിയ രണ്ടു രൂപ അവനെടുത്തു കൊടുത്തു.അത് വാങ്ങീച്ച ശേഷം അവന്‍  ടീച്ചര്‍ടെ നേരെ തിരിഞ്ഞു.അപ്പോഴാണ് ഞാന്‍ അവന്റെ മുഖം ശ്രദ്ധിച്ചത്.അതില്‍ നിറയെ പൊള്ളിയ പാടുകള്‍ ഉണ്ടായിരുന്നു.ടീച്ചര്‍ അവന് പൈസയൊന്നും കൊടുത്തില്ല.അവന്‍ നടന്നു നീങ്ങിയപ്പോള്‍ ടീച്ചര്‍ പറഞ്ഞു"ഇവര്‍ക്കൊന്നും  പൈസ കൊടുക്കരുത്.അവന്റെ അച്ഛനും അമ്മെം അപ്പര്‍ത്ത് നിക്ക്ണ്ട്.പിള്ളേരെ കൊണ്ട് പിച്ചയെടുപ്പിക്കാ....കൊടുക്കാന്‍ നിന്നെ പോലെ കുറെ പേരും.."
"ടീച്ചറേ അവന്റെ മുഖത്ത് ആകെ പൊളിയ പാടാ"
"അത് അവന്റെ അച്ഛനും അമ്മെം തന്നെ ചെയ്തതാവും"
"ഏയ്...അച്ഛനും അമ്മെം അങ്ങനൊക്കെ ചെയ്യോ...?
"ചിലപ്പോ അവനെ തട്ടി കൊണ്ട് വന്നതാണെങ്കിലോ?അല്ലെങ്കില്‍ അവര്‍ തന്നെയാവും അവന്റെ അച്ഛനും അമ്മയും...പറയാന്‍ പറ്റില്ല മാളു...പൈസക്കു വേണ്ടി എന്തും ചെയ്യുന്ന കാലാ...അപ്പോ കുറച്ചൊക്കെ സെന്‍റിമെന്‍റ്സ് നമ്മളും കുറക്കണം..."
ടീച്ചര്‍ടെ ബസ് വന്നു.ടീച്ചര്‍ പോയി!
അമ്മയും അച്ഛനും!അതങ്ങനെ മനസ്സില്‍ കിടന്നു.
ഞാന്‍ വീട്ടില്ലെത്തി എന്നു വിളിച്ചു പറയുമ്പോള്‍ മുതല്‍ ഓഫീസിലെ ക്ലോക്കില്‍ അഞ്ചു മണിയാവുന്നതും നോക്കി ഇരിക്കുന്ന അമ്മ!അത്യാവശ്യം വാശിക്കും കുരുതകേടിനുമൊക്കെ കൂട്ട് നിന്നു സ്വാതന്ത്രം തരുന്ന അച്ഛന്‍!എന്റെയും അവന്റെയും ജീവിതം രണ്ടു യാഥാര്‍ത്ഥ്യങ്ങള്‍...അത് തമ്മിലുള്ള വൈരുധ്യങ്ങളെ കുറിച്ച് ആലോചിച്ചങ്ങനെ നിന്നു പോയി....ഒരു സ്വപ്നത്തിലെന്നോണം.
പെട്ടന്ന് പിന്നില്‍ നിന്നൊരു വിളി കേട്ടു"മാളൂട്ട്യേ......"ജാന്‍സി ചേച്ചിയായിരുന്നു.
"ഇന്ന് ഇവിടോന്നും അല്ലല്ലോ എന്താടാ പറ്റിയത്?"
"ഏയ് ഒന്നുല്യാ...പോവണ്ടേ?"
"ഇന്ന് സ്നേഹേച്ചി ഇല്ല...മ്മക്ക് ഫുള്‍ കൊടുക്കാട്ടോ"
"ഉം"
രക്ത ബന്ധമൊന്നും ഇല്ലെങ്കിലും എന്റെ ചേച്ചിയാ ജാന്‍സി ചേച്ചി!ഇത് പോലെ എത്ര ചേച്ചിമാരും ഏട്ടന്‍മാരും ഉണ്ടെന്നിക്ക്....നേരത്തെ കണ്ട മോനോ....?അവന് ആരൊക്കെ ഉണ്ടാവും.....?ഇനി അവനെ ടീച്ചര്‍ പറഞ്ഞ പോലെ വല്ലടത്ത് നിന്നും തട്ടി കൊണ്ട് വന്നതാണെങ്കില്‍ അവന്നെയോര്‍ത്ത് വിഷമിക്കുന്ന എത്ര പേരുണ്ടാവും......?അവനെ കണ്ട ആദ്യ ദിവസം ഇത് മാത്രമായിരുന്നു ചിന്ത!

പലപ്പോഴും ഞാനവനെ കണ്ടു.കയ്യില്‍ ഉള്ള പൈസ കൊടുക്കും.അവനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കൂടെയുള്ള സാമൂഹ്യ[ബുദ്ധി]ജീവികളുടെ വിലക്കുള്ളതു കൊണ്ട് ഒന്നും ചോദിച്ചില്ല.പക്ഷേ കാണുമ്പോഴൊക്കെ ദുഖം കലര്‍ന്ന ഒരു പുഞ്ചിരി എനിക്കവന്‍ സമ്മാനിച്ചിരുന്നു.

പിന്നീടൊരു ദിവസം സ്കൂള്‍ വിട്ടു വരുമ്പോള്‍ കാണുന്നത് റോഡ് ബ്ലോക്ക് ആണ്."ആക്സിഡെന്‍റ്...."ആരോ വിളിച്ചു പറയുന്നത് കേട്ടു....അങ്ങോട്ടു നോക്കിയില്ലാ...ചേച്ചിമാര്‍ വന്നു.വീട്ടിലേക്ക് നടക്കും മുമ്പു ഒരു നിമിഷം തിരിഞ്ഞു നോക്കി...തരിച്ചു നിന്നു പോയി....അതവനായിരുന്നു....അവന്റെ അച്ഛന്റെ സ്ഥാനം കല്പിച്ചു നല്കിയ ആ വ്യെക്തി പറയുന്നത് കേട്ടു "ചെറുക്കന്‍റെ മുഖം നാശാക്കാന്‍ വാങ്ങി സിഗരട്ടിന്‍റെ പൈസ നഷ്ടം"

വീട്ടിലെത്തി അമ്മയുടെ നിര്‍ബന്ധം കൊണ്ട് മാത്രം തൃപ്രങ്ങോട് അമ്പലത്തിലേക്ക് പോവാന്‍ പുറപ്പെട്ടു.അവടെ കാലനെ കൊന്നു ശിവ ഭഗവാന്‍ ത്രിശൂലം കഴുകി എന്നു വിശ്വസിക്കുന്ന സ്ഥലത്ത് ഒരു അച്ഛനും അമ്മയും എന്നോളം വരുന്ന ഒരു അവരുടെ മകളും നില്‍ക്കുന്നുണ്ടായിരുന്നു.ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഒന്നും ചോദിക്കാതെ തന്നെ ആ കുട്ടി എന്നോടു പറഞ്ഞു:"എന്റെ അനിയനെ കാണാതായിട്ടു കുറച്ചു മാസങ്ങളായി.ഇന്ന് അമ്മയ്ക്ക് അവന്‍ ഞങ്ങളെ വിട്ടു പോവാന്നൊരു തോന്നല്‍.അവനെ കൊണ്ടോവരുതേ എന്നു പറയാന്‍ വന്നതാ ഇവടെ..."
അത് പറയുമ്പോള്‍ അവളുടെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു.
ഞാന്‍ ഒന്നും ചോദിക്കാതെ ആ കുട്ടി എന്തിനാണിതെല്ലാം എന്നോടു പറഞ്ഞത്?പെട്ടന്ന് ആ മോനുവിന്റെ  മുഖം മനസ്സില്‍ തെളിഞ്ഞു.അത്രയും നേരം ഒന്നും പ്രാര്‍ഥിച്ചിട്ടുണ്ടായിരുന്നില്ലാ....എന്നാല്‍ ആ നിമിഷം അറിയാതെ വിളിച്ചു പോയി"ദൈവമേ....."എന്റെ കൂടെ നിന്നിരുന്ന മനുവിനെ ചേര്‍ത്ത് നിര്‍ത്തി.
മഴ പെയ്യാന്‍ തുടങ്ങി....ഇപ്പോള്‍ നേരം ഏറെ വൈകിയിട്ടും മഴ നിന്നിട്ടില്ലാ..ചാറ്റല്‍ മഴ..!അത് തന്റെ പ്രിയരേ കാണുമ്പോ ഒന്നു വിങ്ങി പൊട്ടാന്‍ അവന്‍ കരയാന്‍ ബാക്കി വച്ച കണ്ണുനീരാണോ?

Saturday, August 11, 2012

ഇനി ഇല്ലാ

എക്സാം ടൈം ടേബിള്‍ മാറി വന്നതും ഞാനും ശ്രീലക്ഷ്മിയും പഠിക്കാന്‍ പുതിയ ടൈം ടേബിള്‍ ഉണ്ടാക്കിയതെല്ലാം വളരെ പെട്ടന്നായിരുന്നു.വിവേക് സാറിന്റെ മഹാമനസ്കത!സാര്‍ ക്ലാസ്സ് എടുക്കാത്തത് കൊണ്ടാണല്ലോ ടൈം ടേബിള്‍ rearranging നടന്നത്.
"ഒരൊറ്റ ചോദ്യം മതി നിങ്ങളുടെ ജീവിതം മാറ്റാന്‍"എന്നപോലെ ഒരൊറ്റ നോട്ടിസ് മതി നിങ്ങടെ പ്ലാനിംഗ് കല്ലത്താവാന്‍.ലാസ്റ്റ് പീരിയഡ് ലാസ്റ്റ് മിനിട്ടില്‍ നോട്ടിസ് ബോംബ് പൊട്ടി!സ്പെഷ്യല്‍ ക്ലാസ്സ്!!!ആകെ കൂടെ മാസത്തില്‍ കിട്ടുന്ന ഒരു അവധിയാണ് സെക്കന്‍ഡ് സാറ്റര്‍ഡേ.അന്ന് സ്പെഷ്യല്‍!അതും മാത്സ്,ബോട്ടണി,സുവോളജി കഴിഞ്ഞു എല്ലാം കഴിഞ്ഞു!എല്ലാരും മുഖത്തോട് മുഖം നോക്കി....ദേഷ്യവും സങ്കടവും ഏതൊക്കെ റൂട്ടില്‍ കൂടെയാ വന്നേ ന്നു ഒരു പിടിയും ഇല്ലാ....
അമ്മേടടുത്ത് പറഞ്ഞു നാളെ സ്പെഷ്യല്‍ ണ്ടു പോണോ?സ്പെഷ്യല്‍ ആണേല്‍ ന്തായാലും പൊയ്ക്കൊ ന്നു അമ്മ.ഹോ ആ expectation പോയി കിട്ടി.സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി!
കൂടെ ഉള്ള ടീംസിനോട് എപ്പോ എത്തണം ന്നു പറഞ്ഞിട്ടില്ലാ.തലേല്‍ ബള്‍ബ് മിന്നി! ന്തായാലും രണ്ടു ചാപ്റ്റര്‍ പഠിച്ചു കഴിഞ്ഞാ ശ്രീനെ വിളിക്കണം ഇനി അവള്‍ടെയാ കഴിഞ്ഞതുച്ചാ ന്നെ വിളിക്കും.അപ്പോ ടൈം പറയാം.എട്ട് മണിക്ക് പഠിച്ചു കഴിഞ്ഞെങ്കിലും അവള്‍ ഇങ്ങട്ട് വിളിച്ചോട്ടെ ന്നു കരുതി കാത്തിരുന്നു.എവടെ?എട്ടര കഴിഞ്ഞപ്പോ വിളിച്ചു ഇവിടുത്തെ പോലെ അവടെം ബാലന്‍സ് വലുതായൊണ്ടാ വിളിക്കാത്തെന്നു അപ്പോ കത്തി!ഇങ്ങനെ ഉള്ള അടിയന്തര സാഹചര്യങ്ങളില്‍ ലാന്‍ഡ് ലൈന്‍ തന്നെ ശരണം!ബി‌എസ്‌എന്‍‌എല്‍ക്കാര്‍ക്ക് സ്തോത്രം...."ഇയ്യ് എട്ട് മണിക്ക് പോന്നോ മ്മക്ക് എട്ടേ പത്തിന്റെ ബസിന് പോവാം"."ഇക്ക് ഇവടന്നു എട്ടേ പത്തിനാ ബസ്."  "ന്നാ  മ്മക്ക് എട്ടരക്ക് പോവാം""ആ"
അടുത്ത കൂത്ത് അച്ചുനുള്ളതാ.വിളിച്ചപ്പോ ആസ് യൂഷ്വല്‍  അവളവടെ ഇല്ലാ."ഞാന്‍ മാളു ആണ്.അച്ചുന്റെ അടുത്തു നാളെ എട്ടേ ഇരുവതിന് എടപ്പാള്‍ എത്താന്‍ പറഞ്ഞാ മതി.""ശെരി മോളെ"
രാവിലെ ണീറ്റു.അമ്മേടെ അടുത്തു സൂപ്പര്‍ അടി ണ്ടാകി വീട്ടീന്നെറങ്ങി.എടപ്പാള്‍ എത്തി.
ഒരൊറ്റ ബേക്കറി പോലും തുറന്നിട്ടില്ലാ പോളോ വാങ്ങാന്‍!ഹും!നേരം എട്ടര അച്ചുനെ കാണാന്‍ ഇല്ലാ.ബാകി എല്ലാരും എത്തി!അപ്പോ അഞ്ജന പറഞ്ഞു:ഞാന്‍ അവളെ വിളിച്ചു എട്ടരക്കെത്താന്‍ പറഞ്ഞതാ..."ബെസ്റ്റ് കണ്ണാ ബെസ്റ്റ്....എടീ ജന്തു.......................ഓള്‍ടെ സ്വഭാവം അറിയണോണ്ട് ഞാന്‍ എട്ടേ ഇരുപതു പറഞ്ഞതാ നശിപ്പിച്ച്!"അവസാനം രണ്ടു പ്രാന്തന്‍മാരുടെ പിന്നാല്ലേ ലവളും ലാന്‍ഡ് ചെയ്തു.കിട്ട്യ ബസില്‍ കേറി നെല്ലിശ്ശേരി എറങ്ങി.നടത്തം തുടങ്ങി.പോണ വഴിയില്‍ മ്മടെ ബോട്ടണി മാഡത്തിന്റെ caesalpinia[മ്മടെ നാട്ടില്ലേ രാജമല്ലി]കണ്ടു.ആ വീട്ടിലെ ആരും പുറത്തില്ലാതോണ്ട് പോയി നല്ലൊരു കൊമ്പു തന്നെ പൊട്ടിച്ചു.അവര്‍ കണ്ടാല്‍ ഞങ്ങടെ പുറത്തേക്കിട്ട് പൊട്ടിച്ചെനെ...കര്‍ത്താവിന് നന്ദി!പിന്നേം നടന്നു അപ്പോ അതിരെടെ ഡൌട്ട് "മ്മള്ള് ബോട്ടണി ക്കു ഓരോ പൂവോക്കെ പൊട്ടിച്ചു കൊണ്ടോവണ പോലെ സുവോളജി ക്കൊന്നും കൊണ്ടോവാന്‍ പറ്റ്ണില്ല്യാ ല്ലേ?"
"അല്ലാ അന്നെ കൊന്നിട്ട് കയ്യും കാലും വെട്ടി കൊണ്ടോവാന്‍ ഞങ്ങക്ക് ഒരു ബുദ്ധിമുട്ടും ഇല്ല്യാ"
അവസാന ആശ്രയം മോമ്മദ്ക്കാന്‍റെ കടേം തുറന്നിട്ടില്ലാ.ഇന്നലെ ഒരു വിശാലഹൃദയന്‍ പറഞ്ഞ വാചകം ഓര്‍മ വന്നു"നിനക്കു പോളോ കിട്ടേം ഇല്ലാ നീ നാളെ നീ ഉറങ്ങി വീഴേം  ചെയ്യും!"[ന്തോ രണ്ടാമത് പറഞ്ഞത് ഉണ്ടായില്ലാ..ലാസ്റ്റ് റോഇല്‍ എല്ലാരും കൂടെ ഇരുന്നോണ്ടാവും!]
ലാസ്റ്റ് ക്ലാസ്സില്‍ എത്തി.ലാസ്റ്റ് റോഇല്‍ തന്നെ സീറ്റ് പിടിച്ചു.ട്രിഗ്ണോമെട്രി രണ്ടു മണിക്കൂര്‍ കൊണ്ട് കരപറ്റിച്ച ഷീന ടീച്ചര്‍ടെ കഴിവിനെ നമിക്കുന്നു.എടയില്‍ ഒരു ബ്രേക് കിട്ടിയപ്പോ  ഒരറ്റത്ത് നിന്നു പാടി തുടങ്ങി"ഒരു കാറ്റായ്....."[സഹിച്ചിരുന്ന ഇന്‍ഷിക്കാന്നു ഇമ്മിണി ബല്യ നന്ദി]അഫ്രയുടെ sudden realisation of a great rule ഉണ്ടാകിയ റിയാക്ഷനെ  ടീച്ചര്‍ എല്‍‌കെ‌ജി സ്റ്റുഡെന്‍റും ആയി compare ചെയ്തത് അവള്‍ക്ക് ഫീല്‍ ചെയ്തേ...ബോട്ടണി ടീച്ചര്‍ +1a ക്കും cക്കും ഒന്നിച്ചു ക്ലാസ്സ് എടുത്തു.അത് കഴിഞ്ഞു സുവോളജി.ഫസ്റ്റ് ഗ്രൂപ്പ്ല്ലേ ഫസ്റ്റ് സെമിനാര്‍ എന്റെ!!എന്നെ ചിരിപ്പിച്ച എല്ലാവരും ഓര്‍ക്കുക നിങ്ങക്കും സെമിനാര്‍ എടുക്കണ്ടി വരും...!അവസാനം ഇന്ന് സ്പെഷ്യല്‍ വച്ച +1a യും +2 സി യും പോയി.ഞങ്ങള്‍ മാത്രം ബാകി.ഞങ്ങളെന്താ പൊഹയോ.........?അവസാനം എല്ലാം കഴിഞ്ഞു തിരിച്ചു നടന്നു.നടക്കുമ്പോ കഴിക്കാന്‍ സബിത ടീച്ചര്‍ മുറുക്ക് തന്നു.കുറച്ചു ഞങ്ങള്‍ എടുത്തിട്ടു ബാകി പിന്നില്‍ നടന്നേറുന്ന സാരങ്കിനും എച്ച്‌വിക്കും നവജ്യോതിനും കൊടുത്തു."എടി ഇത് ഞങ്ങക്ക് തെകയില്ലാ""ടീച്ചര്‍ തന്നതാ വേണെങ്കി കഴിച്ചോ""ഉം"ബസ് സ്റ്റോപ്പില്‍ എത്തി നാലുമണിക്കുള്ള ബൂസിന് പോവാന്‍ നാലേ അഞ്ചിന് എറങ്ങിയോണ്ട് അത് പോയിരുന്നു.ഇനിപ്പോ നാലേ ഇരുവത്ത്!ന്റെ ആളാഹ് പടച്ചോനേ ആതിരക്കു നേര്‍ത്തേ ക്ലാസ്സ് കഴിഞ്ഞോണ്ട് ഓളിപ്പോ വീടില്‍ എത്തിട്ടുണ്ടാവോല്ലോ.ഇത് മതി അവടെ അമ്മ ബി‌പി കൂട്ടാന്‍.അവസാനം തീരുമാനമായി ആദ്യം കാണണ ഓട്ടോക്കു കൈ കാണിക്കാ.ഓട്ടോ ദൈവങ്ങള്‍ പ്രസാദിച്ചു!കേറി ഇരുന്നു."എടപ്പാളില്‍ പൊവോ?""ആ പോവും കേറിക്കോ"സമാധാനം!നടുവട്ടം എത്ത്യപ്പോ ഓട്ടോ ഏട്ടന്‍ പറഞ്ഞു ഇവടെ വരെയേ ഉള്ളൂ!വോവ്!funtastic!!
"അല്ല ഏട്ടാ ഇങ്ങടെ ഓട്ടോ റോഡില്‍ കൂടെ ഓടും ന്നു കാണിച്ചേരാന്‍ വേണ്ടിയാണോ ഞങ്ങളെ കേറ്റിയത്?"ആ ഡയലോഗ് പറഞ്ഞപ്പോ തന്നെ ന്തൊരു ആശ്വാസം!
നടുവട്ടത് എത്ത്യപ്പോ പിന്നേം കണ്‍ഫ്യൂഷന്‍!ഇനി ന്തു ചെയ്യും???????അടുത്ത bus st.mary's ന്റെ ടൈം അറിയില്ലാ.അടുത്ത ഓട്ടോ വിളിക്കാം."എടപ്പാളില്‍ പോണം എത്ര രൂപയാവും?""20"
50 ആയാലും ഞാന്‍ കൊടുത്തോളാം എങ്ങനെലും വീടില്‍ എത്യാ മതി എന്ന എന്റെ മുഖം കണ്ടപ്പോ ആരും ഒന്നും മിണ്ടിയില്ലാ എല്ലാരും കേറി.അങ്ങനെ എടപ്പാള്‍ എത്തി....ഹോ ജന്മ നാടിന്റെ സുഗന്ധം എന്നെ വാചാലയാക്കുന്നു...."മിണ്ടാണ്ടേ ഇരുന്നോ അനുഗ്രഹ വരുന്നുണ്ട് നിന്റെ  പി‌എ അവടെ നിക്കുന്നും ണ്ടു....പേടിക്കണ്ടാ ഓടിക്കോ"അങ്ങനെ പി‌എയില്‍ കേറി.എറങ്ങാന്‍ പറ്റിയത് എനിക്കു എറങ്ങേണ്ട ഒരു സ്റ്റോപ്പ് കഴിഞ്ഞിട്ടു.അവടെ ആയോണ്ട് പെട്ടില്ലാ..നേരെ അമ്മമ്മടെ വീട്ടിക്ക് വച്ച് പിടിച്ചു.അവടെ പോയത് നന്നായി.നല്ല പഴം പൊരി അമ്മമ്മ ഇക്കുള്ളത് പാത്രത്തില്‍ ആകേരുന്നു അപ്പഴ്ക്കും ഞാന്‍ അവടെ എത്തി!

ന്തായാലും ഈ 4കൊല്ലത്തിനിടയില്‍ ഇങ്ങനെ ഒരു പെടല്‍ ഇത് ആദ്യായിട്ടാ....ഇനി സ്പെഷ്യല്‍ വച്ചാ ന്നെ ആ വഴിക്കു നോക്കണ്ടാ.............!

Thursday, August 2, 2012

അതിഥിയായ് പ്രണയം

അന്ന് അവള്‍ പതിവിലും സുന്ദരിയായി കാണപ്പെട്ടു.
"എന്താ മോളെ വല്ല കുരുക്കും വീണോ?"എന്ന ചോദ്യത്തിന് മറുപടിയായി  അവള്‍  ഭംഗിയായി ചിരിച്ചു.എന്നിട്ട് പറഞ്ഞു:
"കുരുക്കൊന്നും വീണിട്ടില്ലാ....ഇനി എങ്ങാനും വീണാല്‍ എന്നേക്കാള്‍ മുമ്പു നിങ്ങള്‍ ആവില്ലേ അറിയ്യാ?എന്തോ ഇങ്ങനെ വരാന്‍ തോന്നി."
"ഉവ്വു ഉവ്വു"


കാത്തിരുന്നു കിട്ടിയ ഒരിത്തിരി നേരം....അതിവിശാലമായ IHRD ഗ്രൌണ്ട്....അവിടെ talking spot എന്നും fav.branch എന്നും പേരുള്ള മരത്തടിയുടെ മേല്‍ സംഘാംഗങ്ങള്‍ നിരന്നു.കത്തിയടിയും തുടങ്ങി.


അപ്പോഴായിരുന്നു ക്ഷണിക്കാത്ത അതിഥിയായി അവന്റെ കടന്നു വരവ്.


"എടീ ഇതേതാ മൂന്നാറിലേക്ക് ജെ‌സി‌ബി കേറി വരണ പോലെ ഒരു സാധനം വരണത്?"
"ഇടിച്ചു നിരപ്പാക്കോ?"
"കൊട്ടേല് മിട്ടായീം ആയിട്ടാ വരവ്.....ആദ്യം തന്നെ പോയിട്ട് അലംബാക്കണ്ട ല്ലേ?"
"എടീ ഇവന്‍ ആ രോഹിത് അല്ലേ?"
yes!ഇതാണ് നമ്മുടെ കഥാ നായകന്‍,രോഹിത്!
വന്നപ്പോ തന്നെ രോഹിത് ഭംഗിയായി മിട്ടായി വിതരണം നടത്തി.first impression ok!
gang cross questioning തുടങ്ങി:
"എന്താ വിശേഷം?"
"ഇന്നെന്റെ b'day ആ "
"ഓ ഹാപ്പി ബര്‍ത്ഡേ....അല്ലാ ഈ സ്കൂളില്‍ 700 കുട്ടികള്‍ പഠിക്കുന്നുണ്ട്.ഒരു 300 ഗേള്‍സ് നേ കൂട്ടാം.അവര്‍കൊകെ  ഉണ്ടോ ചോക്ലേറ്റ്?"
"ഇല്ലാ...എനിക്കു ഇയാളോട് ഒരു കാര്യം പറയാന്‍ ഉണ്ട്.ഒന്നു മാറി തരോ?"
അവന്‍ അവള്‍ക്ക് നേരെ മുഖം തിരിച്ചു.
"ഇവര്‍ക്കും കൂടി കേക്കാന്‍ പറ്റുന്ന കാര്യമാണെല്‍ പറഞ്ഞാ മതി"
ഹോ....സകല സിനിമ-സീരിയല്‍ നടികളും പറഞ്ഞു മടുത്ത same dialogue repeat ചെയ്യാന്‍ ലവള്‍ക്ക് നാണമില്ലേ...........?[ആത്മഗതം]


"എനിക്കു ഇയാളെ ഇഷ്ടാ"
അയ്യോടാ........കിളി.....പ്രേമമല്ലേ...........ക്ഷമിക്കാം..ഫസ്റ്റ് approach അയ്യോണ്ടാവും[soliloquy]
"സോറി എനിക്കു താല്പര്യം ഇല്ലാ"എടുത്തടിച്ച പോലത്തെ reply!
new generation വളരെ fast ആണ്, ഒരു ബോധം ഇല്ലാതെയാ തീരുമാനം എടുക്കുന്നത് എന്നൊക്കെ എടയ്ക്ക് ചിലരൊക്കെ പറയുന്നത് വെറുതെ അല്ലാ ല്ലേ?ഇവടെ കണ്ടില്ലേ ഒരു അലവലാതി ഒന്നും ആലോയ്ക്കാതെ കേറി അങ്ങ് no പറഞ്ഞിരിക്കുന്നത്?ഇപ്പോ വന്നവന് ന്താ ഒരു കോയപ്പം?
ഗ്ലാമര്‍ ഉണ്ട് നല്ല സ്വഭാവം.......[പിന്നേം ആത്മഗതം]


"എന്താടോ ഇങ്ങനെ....ഇന്നെന്റെ b'day അല്ലേ?ഇന്നൊരു ആഗ്രഹം പറഞ്ഞാ സാധിച്ചു തരണ്ടേ?please...........please...................please.............. "
"പോടാ പറ്റില്യാന്നു പറഞ്ഞില്ലേ?"
http://nivasblog4her.files.wordpress.com/2012/05/your-soul.jpg
"ഇഷ്ടാന്നു പറഞ്ഞു ന്നു വിചാരിച്ചു ടാ പോടാ ന്നൊക്കെ വിളിച്ചാണ്ടല്ലോ......വല്ലാതെ ജാഡ കാണിക്കല്ലേ........എന്നെ ഇഷ്ടാന്നു അങ്ങട്ട് പറഞ്ഞാ പോരേ?"
                                            ---------
"അത് പൊളിച്ചുട്ടാ.....ടി മോളുട്ട്യേ തിരിച്ചറിയാന്‍ പറ്റാതെ പോയ പ്രണയം മനസ്സിന്റെ വിങ്ങലാണ്...."
"തിരിച്ചു കിട്ടാത്ത സ്നേഹം അല്ലേ മനസ്സിന്റെ വിങ്ങല്‍........?"
"ചക്കാന്നു പറയുമ്പോ മാങ്ങാന്നു പറഞ്ഞാ അന്റെ തലേല്‍ ഞമ്മള്‍ തേങ്ങ ഒടയ്ക്കും.ന്തായാലും വിങ്ങലല്ലെ?ഒരു പാവം പയ്യന്‍ ഇവടെ വിങ്ങി നീക്കണത് കണ്ടിട്ടു അണക്കൊരു വിങ്ങലും ഇല്ലേ?നിനക്കു ഇവനെ ഇഷ്ടാന്നു നിന്റെ കണ്ണുകള്‍ പറയുന്നുണ്ട്"
"നീ ആരാടി ophthalmologist ഓ?"
"ഓ പിന്നേ ഒരാളുടെ കണ്ണുകളില്‍ നോകിയാ അറിയാം അയാള്‍ക്ക് പ്രണയം ഉണ്ടോ ഇല്ലെയോ ന്നു"
"ഇയ്യെ പഠിച്ചിട്ടു എം‌ബി‌ബി‌എസ് ഡോക്ടര്‍ ആയാ മതി അല്ലാതെ ഡോ.ലവ് ആവണ്ടാ"
"ഇപ്പളും നിന്റെ കണ്ണില്‍ കാണുന്നുണ്ട് പ്രണയം!"
അവള്‍ കണ്ണടക്കുന്നു."ഇനി ഇയ്യ് കാണില്ലല്ലോ?"
"യ്യേ ഇത് തന്നെയാ ഏറ്റവും വല്യ തെളിവ് യുറേക്കാ................!"
"അന്നെയൊക്കെ ഇവടത്തെ quarry ലു പാറ പൊട്ടിക്കാന്‍ വിടണം...പാറ പോലത്തെ ന്റ്റെ മനസ്സ് വരെ മാറ്റിയില്ലേ.......?ദുഷ്ടത്തി............"
"ഇപ്പോ അങ്ങനായ?ന്നാ വേണ്ട നിനക്കു ഇഷ്ടമല്ലല്ലോ..."
"അയ്യോ അങ്ങനെയൊന്നും ഇല്ലാ നിങ്ങള്‍ എല്ലാരും പറഞ്ഞതല്ലെ?"
"എങ്ങനെ എങ്ങനെ...............?മോനേ രോഹിതേ കമ്മിഷന്‍ ഇല്ലാതെ ഇത് ആദ്യായിട്ടാ പറഞ്ഞില്ലാ ന്നു വേണ്ടാ...."
നിറഞ്ഞ ചിരി...............
"കണ്ണും കണ്ണും............."
ഈ സീന്‍ നു ഒരു മറ്റോം ഇല്ലാ ല്ലേ?
"യ്യേ.................."
                       ************************
"ടിം ടിം ടിടിടി ടിം......................." 
"ഹോ അവളൊട്ടു ണീക്കെം ഇല്ലാ..........മറ്റുള്ളോരുടെ ഉറക്കം കളയാനായിട്ടു പാതിരാത്രീല് പഠിക്കാനാന്നും പറഞ്ഞു അലാറം വാച്ചോളും.....ണീക്കേടി............."
"അമ്മാ.....അവള്‍........ചോക്ലേറ്റ്..............മരം..."
"പോയിരുന്നു പഠിക്കേടി....എക്സാം ആ..........."
അയ്യോ അപ്പോ അത് സ്വപ്നേരുന്നോ..........?ആദ്യം പോയി ഇത് എഴുതി വക്കട്ടെ.......എല്ലാര്‍ക്കും പറഞ്ഞു കൊടുക്കണ്ടേ.......?"

[[dairy milk നു വേണ്ടി എഴുതിയ കഥ!]]

Tuesday, July 24, 2012

പെന്‍സില്‍:നിര്‍വചനം?

എഴുതാനായി വിധിക്കപ്പെട്ടവന്‍
യാത്രക്കൊടുവില്‍ ഒരു കുഞ്ഞി-
കയ്യില്‍ എത്തി ചേര്‍ന്നു
ലാളനയും സ്നേഹവും ഏറ്റു വാങ്ങി...
മൂര്‍ച്ഛയേറിയ ബ്ളേഡുകള്‍ മേനി
തഴുകിയപ്പോള്‍ വല്ലാതെ നൊന്തു!
അതിനേക്കാള്‍ മൂര്‍ച്ഛയേറിയ വാക്കുകള്‍
കുറിച്ച് ആ നോവകറ്റി...അഥവാ
അതിന്റെ സുഖം തിരിച്ചറിഞ്ഞു!
തേഞ്ഞ് തേഞ്ഞ് ഇല്ലാതായപ്പോള്‍
അവന്റെ സ്ഥാനം ചവറ്റു കൊട്ട...
വെട്ടിയും തിരുത്തിയും കുത്തിവരഞ്ഞും
മുന്നേറുമ്പോള്‍ നിറംകെട്ട് തുടങ്ങിയ
താളുകളില്‍ നിറയുന്ന അവന്റെ വാക്കുകളെ,
അവനെ ആരും സ്മരിക്കുന്നില്ലാ.....!

 




[**കൂട്ടുകാരിയുടെ പെന്‍സിലിനേക്കാള്‍ വലുപ്പം വേണം ന്റെ പെന്‍സില്‍നു ന്നും വിചാരിച്ചു പെന്‍സില്‍ ചെത്തി ചെറുതാകിയത് ഓര്‍ക്കുന്നു :) ]

Thursday, July 12, 2012

ഉറക്കം?

ഇനിയും മുഴങ്ങാത്തതെന്തു നീ?
വിശപ്പിന്റെ വിളി ഓടിയെത്തി
വാച്ചിലെ സൂചികള്‍ക്ക് അനക്കമില്ലേ?
അതോ പാതിയടഞ്ഞ എന്റെ
കണ്ണുകളില്‍ അക്കങ്ങള്‍ തെളിയാത്തതോ?
ണിം!സഹനത്തിന്റെ നിമിഷങ്ങള്‍ക്ക്
വിട!സ്വപ്നത്തില്‍ നിന്നു ഞെട്ടി-
യെണീറ്റപ്പോള്‍ തഴുകിയത് ഇളം
കാറ്റായിരുന്നു.........ഒരു
കുഞ്ഞിലയും സമ്മാനിച്ച്......!






Tuesday, June 26, 2012

"എന്താ ഇങ്ങനെ?"

വീണ്ടും ഒരു മഴകാലം കൂടി!നഷ്ടങ്ങളില്‍ നിന്നു ഊര്‍ജം കൈകൊണ്ടു അവള്‍ വീണ്ടു പോവുകയാണ്.....ചില്ലറ പൈസക്കായി ആ കൈകള്‍ തിരഞ്ഞു......ഒന്ന്,രണ്ട്,മൂന്ന്,..........,പത്ത്.അയ്യോ ഒരു രൂപേം കൂടി വേണം.....എടപ്പാളില്‍ വണ്ടി കാത്തു നിക്കുമ്പോ വരണ ഉമ്മയ്ക്ക് കൊടുക്കാനാ അത്....വിഫലം എങ്കിലും റഫ് ബൂകിന്റെ അവസാന പേജില്‍ എഴുതിയ ടൈം ടേബിള്‍ ഒന്ന് നോക്കി.പതിവ് പോലെ തന്നെ മുഷിപ്പന്‍ പീരിയഡ്ഉകള്‍!അവ അവളുടെ നേരെ ഒരു വിജയിയുടെ ഭാവത്തില്‍ കൊഞ്ഞനം കാട്ടിയോ? എയ്....തോന്നിയതാവും.അല്ലെങ്കിലും പ്പോ ഇങ്ങനെ ഓരോ തോന്നലുകള്‍ ആണല്ലോ......

ഇനി ബസ് സ്റ്റോപ്പിലേക്ക്.പോണ വഴിയില്‍ ചാഞ്ഞു നീക്കണ തെങ്ങ് കണ്ടപ്പോള്‍ വിനു അന്ന് പറഞ്ഞത് ഓര്‍മ വന്നു.'തെങ്ങിന്റെ ഓലേടെ ചെറിയ കഷ്ണം ആരും കാണാതെ മൂടീടെ എടെല്‍ ഒളിപ്പിച്ചു വച്ചാ അന്ന് ടീച്ചര്‍മാരാരും ചോദ്യം ചോയ്കില്യത്രെ....'ഒന്ന് പരീക്ഷിച്ചു നോക്കണോ?വല്യ ചിലവൊന്നും ഇല്ലല്ലോ.നോക്കാം!അധികം നീളമില്ലാത്തതെങ്കിലും തന്റെ മുടിയില്‍ അവള്‍ ആ ഓല ഒളിപ്പിച്ചു വച്ച്....

ക്ലാസ്സില്‍ എത്തി.വല്യ ഒരു രഹസ്യം തന്റെ മനസില്‍ ഉണ്ടെന്ന തിരിച്ചറിവോടെ അവളിരുന്നു.ടീച്ചര്‍ വന്നു.ബുക്ക് അടയ്ക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചു.ആദ്യ ചോദ്യം അവളോടു തന്നെ......!കഷ്ടിച്ച് ഉത്തരം പറഞ്ഞത് കൊണ്ട് ഇരിക്കാന്‍ പറ്റി."ഓരോ വിശ്വാസങ്ങള്‍....ഹും![ആത്മഗതം].ക്ലാസ്സ് തുടങ്ങിയിട്ടും അവള്‍ വേറെ ലോകത്തായിരുന്നു.തനിക്ക് പറയാനുള്ള ഉത്തരങ്ങള്‍ക്ക് ഇവിടെ ചോദ്യങ്ങളില്ല!തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളും ഇല്ല.അവസാന മണിയും മുഴങ്ങി.ഏറ്റാന്‍ പറ്റുന്നതിനെക്കാള്‍ ഭാരമുള്ള പുസ്തക കെട്ടു ചുമ്മക്കുമ്പോഴും അവളുടെ മനസില്‍ ഇരുന്നു ആരോ ചോദിക്കുന്നു "എന്താ ഇങ്ങനെ?
"

Tuesday, June 5, 2012

പരിസ്ഥിതി ദിനം!

പാരിസ്ഥിതിക അപായങ്ങളും നശീകരണവും ഒഴിവാക്കി മനുഷ്യക്ഷേമവും സാമൂഹിക സമത്വവും നേടുക; കാര്‍ബണ്‍ കുറഞ്ഞതും വിഭവ കാര്യക്ഷമവും നൈതികവുമായ മനുഷ്യസമൂഹം വിഭാവനം ചെയ്യുക എന്നിവയാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിന ചിന്ത




''ഉത്പന്നങ്ങളുടെ വിലയില്‍ അന്തര്‍ലീനമായ സാമ്പത്തികസത്യമറിയാന്‍ ജനങ്ങളെ അനുവദിക്കാത്തതു കൊണ്ടാണ് സോഷ്യലിസം
തകര്‍ന്നത്. ഉത്പന്നങ്ങളുടെ വിലയില്‍നിന്ന് അവയുടെ പാരിസ്ഥിതികസത്യം മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് ആവാത്തതുകൊണ്ടാണ്
മുതലാളിത്തം തകരാന്‍ പോകുന്നത്'' - ഓയ്സ്റ്റീന്‍ ഡാഹ്‌ലെ



ഇന്നത്തെ പത്രത്തില്‍ നിന്നു കിട്ടിയതാണ്.

ലോക പരിസ്ഥിതി ദിനത്തിന്റെ അന്ന് മാത്രം ബോധവത്കരണവും തൈ നടലും നടത്തിയിട്ടു വല്ല കാര്യവും ഉണ്ടോ? ശങ്കരന്‍ പിന്നേം തെങ്ങുമെ തന്നെയാവും......








ഒരു തൈ നടുംബോള്..........
 ................................
കവി വാക്യം ഓര്‍മിക്കാം.
നമ്മളാല്‍ കഴിയുന്നത് ചെയ്യാം പ്രകൃതിക്കായ്......

 

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....